കൊച്ചി കപ്പല്‍ശാലയില്‍ കപ്പലില്‍ പൊട്ടിത്തെറി; അഞ്ചു മരണം
February 13,2018 | 12:21:14 pm

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ കപ്പിലിലുണ്ടായ പൊട്ടിത്തെറി. കപ്പലിന്റെ ടാങ്കര്‍ ഭാഗത്തുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അറ്റകുറ്റപണിക്ക് കൊണ്ടുവന്ന കപ്പലില്‍ ഇന്നു രാവിലെയായിരുന്നു അപകടമുണ്ടായത്. മുംബൈയില്‍നിന്നുള്ള സാഗര്‍ ഭൂഷണ്‍ എന്ന ഒഎന്‍ജിസി കപ്പലിലെ വാട്ടര്‍ ടാങ്കിലാണ് പൊട്ടിത്തെറി ഉണ്ടായത്.

മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികളാണ്. കോട്ടയം സ്വദേശി ജിബിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍. വെല്‍ഡിംഗിനിടെ അപകടമുണ്ടായതെന്നാണ് പ്രഥമിക സൂചന. കപ്പിലിനുള്ളിലെ തീപൂര്‍ണമായും അണച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. കപ്പല്‍ ശാലയ്ക്ക് ഇന്ന് അവധിയാണെങ്കിലും താത്ക്കാലിക ജീവനക്കാര്‍ ജോലി ചെയ്തിരുന്നു.

പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച ജിബിന്‍ കപ്പല്‍ശാലയിലെ സ്ഥിരം ജീവനക്കാരനും മറ്റുള്ളവര്‍ കരാര്‍ തൊഴിലാളികളുമാണ്.

 

 
Related News
� Infomagic - All Rights Reserved.