ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ വായിക്കാം(3-1-2018)
January 03,2018 | 03:53:41 pm

. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നു. ബില്‍ അവതരണത്തിനിടയിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുകയാണ്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ ബില്ലില്‍ സമവായമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് രാജ്യസഭയിലെ ബില്‍ അവതരണം ഇന്നലെ മാറ്റിവെച്ചിരുന്നു.

. പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം. ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ 48 മണിക്കൂറിനകം അടിയന്തിര നടപടിയെടുക്കണമെന്ന് അമേരിക്ക. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് നുണയനെന്ന് പാകിസ്ഥാന്‍ മറുപടി നല്‍കി. ഉത്തര കൊറിയയുടെ കയ്യിലുളളതിനേക്കാള്‍ വലിയ നൂക്ലിയര്‍ ബട്ടണാണ് തന്റെ പക്കലുള്ളതെന്നാണ് ട്രംപ്. അമേരിക്കക്കെതിരെ ആക്രമണം നടത്താനുളള ബട്ടണ്‍ തന്റെ കയ്യിലുണ്ടെന്ന കിം ജോങ് ഉന്നിന്റെ പരാമര്‍ശമാണ് ട്രംപിനെ ചൊടിപ്പിച്ചത്.

. ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്റിനെ അനുകൂലിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആശുപത്രി മാലിന്യം സംസ്‌കരിക്കാന്‍ വേറെ വഴിയില്ല. പ്ലാന്റുമായി മുന്നോട്ട് പോകും. വനംമന്ത്രി കൂടി പങ്കെടുത്ത യോഗം പ്ലാന്റിന് അനുമതി നല്‍കിയതാണെന്നും കെ.കെ.ശൈലജ പറഞ്ഞു.

. ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ താല്‍പര്യം അനുസരിച്ച് പ്രവര്‍ത്തിക്കണം. പരന്പരാഗതമായ ആചാരങ്ങള്‍ക്ക് ഒരു തടസവും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പേര് മാറ്റം സംബന്ധിച്ചു പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

. പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്യുന്നത് കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞു. കേസ് പരിഗണിച്ച ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതും കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

. മഹാരാഷ്ട്രയിലെ മറാത്താദളിത് കലാപം സംബന്ധിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തടസപെട്ടു. കലാപത്തെ കുറിച്ച് സുപ്രിം കോടതി ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. അതേസമയം, കലാപത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു.

. രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയെ പ്രതിനിധീകരിക്കുന്നത്.70 അംഗ നിയമസഭയില്‍ 67 അംഗങ്ങളുടെ പിന്തുണ നിലവില്‍ ആം ആദ്മിക്കുണ്ട്. ജനുവരി 16നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്.

. കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പറയുന്നത്. അഭിഭാഷക വിന്ദേശ്വരി പ്രസാദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് വിധി പറയുന്നത്? നീട്ടിവെച്ചത്?.

 

 
Related News
� Infomagic - All Rights Reserved.