മ​ണ്ഡ​രി ബാ​ധി​ച്ച തെ​ങ്ങ്,വാ​യ പോ​യ കോ​ടാ​ലി മന്ത്രിമാര്‍ക്കെതിരെ വിമശനവുമായി ഇ​ടു​ക്കി സി​പി​ഐ
February 13,2018 | 06:53:43 pm

നെ​ടു​ങ്ക​ണ്ടം(​ഇ​ടു​ക്കി): മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി എം.​എം.​മ​ണി​ക്കും പു​റ​മേ പാ​ർ​ട്ടി മ​ന്ത്രി​മാ​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​നം. കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ മ​ണ്ഡ​രി ബാ​ധി​ച്ച തെ​ങ്ങാ​ണ്, റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ വാ​യ പോ​യ കോ​ടാ​ലി​യാ​ണ് എ​ന്നി​ങ്ങ​നെ​യാ​ണ് ഗ്രൂ​പ്പ് ച​ർ​ച്ച​യി​ൽ പ്ര​തി​നി​ധി​ക​ൾ വി​മ​ർ​ശി​ച്ച​ത്. 

റ​വ​ന്യു​വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​പ​ക​മാ​യ തോ​തി​ൽ പ​ണ​പ്പി​രി​വ് ന​ട​ത്തു​ക​യാ​ണെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ന​യി​ച്ച ജ​ന​ജാ​ഗ്ര​താ യാ​ത്ര അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എം ശ്ര​മി​ച്ചെ​ന്നും പ്ര​തി​നി​ധി​ക​ൾ ആ​രോ​പി​ച്ചു.

നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലും മ​ന്ത്രി​മാ​ർ​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. സി​പി​ഐ മ​ന്ത്രി​മാ​ർ പൊ​തി​ക്കാ​ത്ത തേ​ങ്ങ മു​ന്നി​ൽ ക​ണ്ട പ​ട്ടി​ക​ളെ​പ്പോ​ലെ​യാ​ണ് എ​ന്നാ​ണ് അ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്ന​ത്. ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​നെ മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

 
Related News
� Infomagic - All Rights Reserved.