ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുത്: രമേശ് ചെന്നിത്തല
January 03,2018 | 01:38:20 pm

തിരുവനന്തപുരം: ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ താല്‍പര്യം അനുസരിച്ച്‌ പ്രവര്‍ത്തിക്കണം. പരന്പരാഗതമായ ആചാരങ്ങള്‍ക്ക് ഒരു തടസവും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പേര് മാറ്റം സംബന്ധിച്ചു പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പേര് മാറ്റം നാളെ ചേരുന്ന തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടാകും. കഴിഞ്ഞ മണ്ഡലകാലത്താണ് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമെന്ന് പേര് മാറ്റിയത്.

2016 ഒക്ടോബര്‍ ആറിനാണ് ധര്‍മ്മശാസ്ത ക്ഷേത്രമെന്നത് അയ്യപ്പസ്വാമി ക്ഷേത്രമെന്നാക്കി മാറ്റിയത്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ മുന്‍ ഭരണസമിതിയായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസിനെ ഖണ്ഡിക്കാനായിരുന്നു അന്നത്തെ ബോര്‍ഡ് ക്ഷേത്രത്തിന്റെ പേര് മാറ്റിയത്

ശബരിമലയുടെ സമഗ്ര വികസനത്തിന് കേന്ദ്രം 500 കോടി രൂപ അനുവദിക്കണമെന്നും ഇതിനായി കൂടുല്‍ വനഭൂമി വിട്ടുകിട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിന് യുഡിഎഫ് നിവേദനം നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related News
� Infomagic - All Rights Reserved.