ഗോപി മഞ്ചൂരിയന്‍+ദോശ= മരുന്ന്:ആരോഗ്യമന്ത്രിക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു
January 03,2018 | 12:56:18 pm

തിരുവനന്തപുരം: മന്ത്രി കെകെ ശൈലജക്കെതിരായ മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് വിവാദത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ജനം ടിവി പുറത്ത് വിട്ട വാര്‍ത്തയെത്തുടര്‍ന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. അന്വേഷണ വിവരങ്ങള്‍ പുറത്ത് പോകരുതെന്ന കര്‍ശന നിര്‍ദ്ദേശം വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ നല്‍കിയിട്ടുണ്ടെന്നും ജനം ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

മന്ത്രി കുടുംബത്തിന്റെ ചികിത്സ പതിനായിരങ്ങള്‍ ചിലവാക്കി സ്വകാര്യ ആശുപത്രികളിലാണ് നടത്തുന്നത്. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിയും കുടുംബവും ഉപയോഗിയ്ക്കുന്നത് പഞ്ചനക്ഷത്ര സൗകര്യങ്ങളാണ്. മന്ത്രി സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി നവംബര്‍ വരെ ചിലവാക്കിയത് 3,81,876 രൂപയാണ്.

ആരോഗ്യമന്ത്രി മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായ് സമര്‍പ്പിച്ച രേഖകളുടെ പകര്‍പ്പനുസരിച്ച് പൊറോട്ട ഗോപി മഞ്ചൂരിയന്‍, ദോശ കുറുമ, മാതളനാരങ്ങ ജൂസ്, മിനറല്‍ വാട്ടര്‍, അപ്പം, ചപ്പാത്തി, ഇഡലി, ആപ്പിള്‍ ജൂസ്, ഉള്ളിവട, പഴം പൊരി മുതലായവയെല്ലാം മരുന്നാണ്. മെഡിക്കല്‍ റീ ഇമ്പേഴ്‌സിന് ഇവ സമര്‍പ്പിച്ചത് ഔഷധമാണെന്ന് പറഞ്ഞ്. ഇതി ഉദ്യോാഗസ്ഥരെ ബോധ്യപ്പെടുത്തി തുകയും ആരോഗ്യമന്ത്രി ഇതിനകം റീ ഇമ്പേഴ്‌സ് ചെയ്ത് കഴിഞ്ഞു.

ചട്ടങ്ങളുടെയും നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ആരോഗ്യമന്ത്രി നടത്തിയിട്ടുള്ളത്. മാത്രമല്ല ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് എഴുതി എടുത്ത തുകയാകട്ടെ എറെ കൂടുതലും. ഒരു പൊറോട്ടയ്ക്ക് പതിനാറ് രൂപ ഒരു ദോശയ്ക്ക് 13 രൂപ ഒരു ചായയ്ക്ക് 25 രൂപ ഒരു ഇഡലിയ്ക്ക് 13 രൂപ ഒരു ഉള്ളിവടയ്ക്ക് മുപ്പത് രൂപ പഴം പൊരിയ്ക്ക് 30 രൂപ ഒരു കഞ്ഞിയ്ക്ക് 90 രൂപ അങ്ങനെ നീളുന്നു ആ പട്ടിക.

തന്റെ ഭര്‍ത്താവിനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയ്ക്കാനാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മന്ത്രി പദവി കൂടുതല്‍ ദുരുപയോഗിച്ചത്. പഞ്ചനക്ഷത്ര സൗകര്യമുള്ള റൂമുകളില്‍ ഭര്‍ത്താവിന് ചികിത്സ ലഭ്യമാക്കിയ വകയില്‍ ഖജനാവിലെ ലക്ഷങ്ങള്‍ പറ്റാന്‍ മന്ത്രി എഴുതി നല്‍കിയത് കള്ളങ്ങള്‍.

ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ തന്നെ മാത്രം ആശ്രയിച്ച് ജീവിക്കുന്നു . അദ്ദേഹം തൊഴില്‍ രഹിതനാണ്. പ്രസ്താവനയ്ക്ക് താഴെ സ്വന്തം കൈപ്പടയില്‍ മന്ത്രിയുടെ ഒപ്പിട്ടിരുന്നു. തികച്ചും കളളമാണ് മന്ത്രി സത്യവാങ്മൂലമായ് എഴുതി നല്‍കിയിരിയ്ക്കുന്നത്. മന്ത്രി ഇങ്ങനെ എഴുതുമ്പോള്‍ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു. അതായത് ഭരണഘടനാനുസ്യതം ഉള്ള പദവി വഹിക്കുന്ന ആളിനെ ആണ് സംസ്ഥാന ആരോഗ്യമന്ത്രി തൊഴില്‍ രഹിതനായി വിശേഷിപ്പിച്ചത്.

കൂടാതെ മട്ടന്നൂര്‍ നഗര സഭാ ചെയര്‍മാന്‍ ആകുന്നതിനു മുന്‍പും മന്ത്രിയുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ തൊഴില്‍ രഹിതനായിരുന്നില്ല. പഴശ്ശി വെസ്റ്റ് എല്‍.പി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്നു. ഈ ഇനത്തില്‍ പെന്‍ഷനും അദ്ധേഹം കൈപറ്റുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 
Related News
� Infomagic - All Rights Reserved.