സിപിഎം ചോരക്കളി അവസാനിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ പ്രതിഷേധവുമായി വിടി ബല്‍റാം
February 13,2018 | 08:12:07 pm

യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്.ഷുഹൈബിനെ വെട്ടിക്കൊന്ന സംഭവത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി വിടി ബല്‍റാം എംഎല്‍എ. ‘പ്രതിഷേധ സൂചകമായി സോഷ്യല്‍ മീഡിയ ചുവപ്പണിയട്ടെ… സിപിഎം ചോരക്കളി അവസാനിപ്പിക്കട്ടെ’,എന്ന ആഹ്വാനത്തില്‍ സിപിഎം ടെറര്‍ ഹാഷ് ടാഗിനാണ് ബല്‍റാം തുടക്കമിട്ടിരിക്കുന്നത്.

ബല്‍റാമിന്റെ വ്യത്യസ്ഥ പ്രതിഷേധത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ബല്‍റാമിന്റെ ആഹ്വാനം കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിനകം തന്നെ മിക്കവരും പ്രൊഫൈല്‍ പിക്ചര്‍ പുവപ്പ് അണിയിച്ചിട്ടുണ്ട്

 
Related News
� Infomagic - All Rights Reserved.