കേരളം വരള്‍ച്ച ബാധിതം; 2400 കോടി ധനസഹായം
April 06,2017 | 04:35:33 pm
Share this on

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളെ വരള്‍ച്ച ബാധിതമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. മഴയുടെ അളവില്‍ ഗണ്യമായ കുറവു വന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാര്‍ 14 ജില്ലകളെയും വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറവു മഴ ലഭിച്ച കാലവര്‍ഷമാണ് കടന്നുപോയത്.

മഴയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് കൃത്രിമ മഴ പെയ്യിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകണ്ടിവരുമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.d

RELATED STORIES
� Infomagic - All Rights Reserved.