വേള്‍ഡ് വൈഡ് വെബിന് മുപ്പതാം പിറന്നാള്‍
March 12,2019 | 02:23:30 pm

ഇന്റര്‍നെറ്റ് രംഗത്ത് വിപ്ലവം കുറിച്ച വേള്‍ഡ് വൈഡ് വെബിന് മുപ്പതാം പിറന്നാള്‍. 1993 ഓഗസ്റ്റ് 23-ന് സെര്‍ണിലെ ശാസ്ത്രജ്ഞനായ ടിം ബര്‍ണേഴ്‌സ് ലീ രംഗത്തെത്തിച്ച www പിന്നീട് ഇന്റര്‍നെറ്റ് രംഗത്തെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. ഇന്റര്‍നെറ്റ് സംവിധാനത്തിലെ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരുകൂട്ടമാണ് വേള്‍ഡ് വൈഡ് വെബ്. ഇന്ന് ഗൂഗിള്‍ ഉള്‍പ്പടെയുള്ള എല്ലാം വെബ് ബ്രൗസറുകളും വേള്‍ഡ് വൈഡ് വെബിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഫെയ്സ്ബുക്ക്, വാട്ടാസ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളേയും ഗൂഗിള്‍, മോസില്ല തുടങ്ങിയ സെര്‍ച്ച് എന്‍ഞ്ചിനുകളേയും ലോക പ്രചാരത്തില്‍ എത്തിച്ചത് വേള്‍ഡ് വൈഡ് വെബ് ആണ്.

 

 
� Infomagic- All Rights Reserved.