ഇസിജി നോക്കാന്‍ ഹോസ്പിറ്റലില്‍ പോകേണ്ട; ആപ്പിളിന്റെ വാച്ച് കൈയ്യില്‍ കെട്ടിയാല്‍ മതി
September 13,2018 | 04:37:36 pm

 

ഇലക്ട്രിക്കല്‍ ഹാര്‍ട്ട് സെന്‍സറുമായി ആപ്പിളിന്റെ പുതിയ വാച്ച് സീരിസ് 4 വിപണിയില്‍. ഈ വാച്ച് കെട്ടിയാല്‍ നമ്മുടെ ഹൃദയതാളം കുറയുകയോ കൂടുകയോ ചെയ്താല്‍ വാച്ച് മുന്നറിയിപ്പ് നല്‍കും. അതായത് ഹോസ്പിറ്റലില്‍ പോകാതെ തന്നെ ഇസിജി നോക്കാനുള്ള സൗകര്യമാണ് ഈ വാച്ച് പ്രധാനംചെയ്യുന്നത്.യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരമുള്ള ആപ്പിള്‍ വാച്ച് സീരിസ് 4 ല്‍ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രിക്കല്‍ ഹാര്‍ട്ട് സെന്‍സറിങ്ങാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ നിങ്ങള്‍ നിലത്ത് കുഴഞ്ഞുവീഴുകയോ അബോധാവസ്ഥയിലാകുകയോ ചെയ്താല്‍ വാച്ച് സഹായം അഭ്യര്‍ത്ഥിക്കാനായി എമര്‍ജന്‍സി കോള്‍ പോകും. പഴയ മോഡലിനെ അപേക്ഷിച്ച് മുപ്പത് ശതമാനം വലിയ സ്‌ക്രീനും 64 ബിറ്റ് ഡ്യൂവല്‍കോര്‍ പ്രൊസസറും ഉണ്ട്. 50 ശതമാനം ശബ്ദമുള്ള സ്പീക്കറാണ് മറ്റു പ്രത്യേകത. 399 ഡോളറാണ് ഇതിന്റെ വില.

 
� Infomagic- All Rights Reserved.