അസ്യൂസ് സെന്‍ഫോണ്‍ 5Z ഇന്ത്യയില്‍ പുറത്തിറക്കി
July 10,2018 | 10:54:14 am

തായ്വാന്‍ നിര്‍മ്മാതാക്കളായ അസ്യൂസ് തങ്ങളുടെ പുതിയ മോഡലായ സെന്‍ഫോണ്‍ 5Z ഇന്ത്യയില്‍ പുറത്തിറക്കി. മികച്ച ഫീച്ചേഴ്സാണ് അസ്യൂസ് പുതിയ ഡിവൈസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 845 soc, 19:9 ഡിസ്പ്ലേ, രണ്ട് പിന്‍ക്യാമറകള്‍ എന്നിങ്ങനെയാണ് പ്രത്യേകതകള് . ഹോണര്‍ വ്യു 10, വണ്‍ പ്ലസ് 6 തുടങ്ങിയ മോഡലുകളുമായി കിടപിടിക്കാവുന്നതാണ് പുതിയ സെന്‍ഫോണ്‍ 5z.

സെന്‍ഫോണ്‍ 5z ന്‍റെ മൂന്ന്പതിപ്പുകളാണ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ മോഡലിന് 29,999 രൂപയാണ് വില. 6 ജിബിയാണ് റാം. രണ്ടാമത്തെ 8 ജിബി റാം വേര്‍ഷന് 32,999 രൂപ (64 ജിബി ഇന്‍റേണല്‍ മെമ്മറി), മൂന്നാമത്തെ വേരിയന്‍റിന് 36,999 രൂപ(128 ജിബി) എന്നിങ്ങനെയാണ് വില.  

ആന്‍ഡ്രോയിഡ് 8.0 ഓറിയോയിലായിരിക്കും ഫോണ്‍പ്രവര്‍ത്തിക്കുക. 6.2 ഇഞ്ച് ഫുള്‍എച്ച്‌ഡി(1080×2246) ഡിസ്പ്ലെ, എക്സ്പന്‍ഡബിള്‍ മെമ്മറി 2 ടിബി, 12 എംപി റിയര്‍ ക്യാമറയോടൊപ്പം 8 എംപി ഒമ്നിവിഷന്‍ 120 ഡിഗ്രി വൈഡ് ലെന്‍സ്ക്യാമറയും പിന്നിലുണ്ട്. 8 മെഗ്പിക്സല്‍ സെല്‍ഫി ക്യാമറയില്‍ ഫേസ്അണ്‍ലോക്കിനുളള സൗകര്യവും അസ്യൂസ് നല്‍കിയിട്ടുണ്ട്.

 
� Infomagic - All Rights Reserved.