കൂള്‍പാഡ് പുതിയ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
April 16,2018 | 06:19:22 am

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ കൂള്‍പാഡ് പുതിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകളായ കൂള്‍പാഡ് A1, കൂള്‍പാഡ് മെഗാ 4A ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5,499 രൂപയാണ് കൂള്‍പാഡ് A1ന്‍റെ വില. കൂള്‍പാഡ് മെഗാ 4A 4,299 രൂപയിലാണ് എത്തുന്നത്. ഗോള്‍ഡ് നിറത്തിലാണ്ഫോണ്‍ ഇറക്കിയിരിക്കുന്നത്.

5 ഇഞ്ച് ഡിസ്‌പ്ലെയുള്ള കൂള്‍പാഡ് A1ന് 1.1GHz ക്വാഡ് കോര്‍ പ്രോസസര്‍, 2GB റാം, 16GB സ്റ്റോറേജുമാണുള്ളത്.ആന്‍ഡ്രോയിഡ് 7.1 നുഗട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. 2500mAh ബാറ്ററിയാണ്ഫോണിന് നല്‍കിയിരിക്കുന്നത്. 8MP റിയര്‍ ക്യാമറയും 5MP ഫ്രണ്ട്ക്യാമറയുമാണ് ഫോണിനുള്ളത്.

5 ഇഞ്ച് ഡിസ്‌പ്ലെയാണ് കൂള്‍പാഡ് മെഗാ 4Aന് നല്‍കിയിരിക്കുന്നത്. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍ 1GB റാം, 16GB സ്റ്റോറേജുമുണ്ട്. ആന്‍ഡ്രോയിഡ് 7.1 നുഗട്ടിലാണ് ഫോണിന്‍റെ പ്രവര്‍ത്തനം. 2000mAh ബാറ്ററിയുള്ള ഫോണിന് 5MP റിയര്‍ ക്യാമറയും 2MP ഫ്രണ്ട് ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്.

 
� Infomagic - All Rights Reserved.