പുത്തന്‍ പവര്‍ബാങ്കുമായി ഡ്യുറാസെല്‍
October 11,2018 | 11:07:22 am

സ്മാര്ട്ടഫോണ്‍ വിപണി തിരക്കേറിയതോടെ പവര്‍ ബാങ്കുകള്‍ക്കും ഡിമാന്റ് ഏറിയിരിക്കുകയാണ്. സ്മാര്ട്ട് ഫോണുകളുടെ ബാറ്ററി ലൈഫ് കുറവും യാത്രകളില്‍ ഉപകാരപ്രദമാകുമെന്നതുമെല്ലാം പവര്‍ ബാങ്കുകളുടെ പ്രീതി വര്‍ധിപ്പിച്ചു. ഇപ്പോള്‍ പുതിയ പവര്‍ ബാങ്കുമായി ഡ്യൂറാസെല്‍ എത്തിയിരിക്കുകയാണ്. ഡുറാസെല്ലിന്റെ 10050എംഎഎച്ച് പവര്‍ ബാങ്കാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആമസോണ്‍ ഇന്ത്യ വഴിയാണ് ഇതിന്റെ വില്‍പ്പന. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഹാന്‍ഡ്സെറ്റുകളില്‍ ചാര്‍ജിങ് നടത്താന്‍ ഇതിന് സാധിക്കും. 1,999 രൂപയാണ് വില.

 
Related News
� Infomagic - All Rights Reserved.