ഫോസ്സിലിന്റെ പുതിയ ചുള്ളന്മാര്‍ വിപണിയിലെത്തി
August 10,2018 | 10:40:44 am

ആഡംബര വാച്ച്‌ നിര്‍മാതാക്കളായ ഫോസില്‍ ക്യൂ എക്സ്പ്ലോറിസ്റ്റ് എച്ച്‌.ആര്‍, ക്യൂ വെന്‍ച്യുവര്‍ എച്ച്‌.ആര്‍ എന്നീ പുത്തന്‍ മോഡല്‍സ്മാര്‍ട്ട് വാച്ചുകളെ വിപണിയിലെത്തിച്ചു. കമ്പനിയുടെ നാലാം തലമുറ സ്മാര്‍ട്ട് വാച്ച്‌ മോഡലുകളായ ഇവ വെയര്‍ ഓ.എസ്സിലാണ്പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ ഫീച്ചര്‍ എന്‍.എഫ്.സി, ഹാര്‍ട്ട് റേറ്റിംഗ് സെന്‍സര്‍ എന്നിവ ഇരു മോഡലുകളിലുമുണ്ട്. ബിള്‍ട്ട്-ഇന്‍ ജി.പി.എസ് സംവിധാനമാണ് മറ്റൊരു പ്രത്യേകത.

ഐ.പി റേറ്റിംഗ് നല്‍കിയിട്ടില്ലെങ്കിലും സ്വിംപ്രൂഫ് എന്ന പുത്തന്‍സംവിധാനം വാച്ചിലുള്ളതായി പ്രമുഖ ടെക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നു. ഈ സംവിധാനം വഴി വെള്ളം വാച്ചിനുള്ളില്‍ കയറില്ല.ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ വെയര്‍ 2000 ചിപ്പ്സെറ്റാണ് വാച്ചില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോസില്‍ ക്യൂ എക്സ്പ്ലോറിസ്റ്റ് എച്ച്‌.ആറിന് 45 മില്ലിമീറ്ററും, ക്യൂ വെന്‍ച്യുവര്‍ എച്ച്‌.ആറിന് 40 മില്ലിമീറ്ററുമാണ് വലിപ്പം.

ഓഫ്-ലൈന്‍ മ്യുസിക്ക് പ്ലേ-ബാക്കിനായി 4ജി.ബി ഇന്‍റേണല്‍ മെമ്മറി സ്റ്റോറേജാണ് ഇരു മോഡലുകളിലുമുള്ളത്. കണക്ടീവിറ്റിക്കായി ബ്ലൂടൂത്ത് 4.1 സംവിധാനവുമുണ്ട്. 24 മണിക്കുറിന്‍റെ പ്ലേബാക്ക് ബാറ്ററി ലൈഫും കമ്പനിവാഗ്ദാനം നല്‍കുന്നുണ്ട്. സ്മാര്‍ട്ട് വാച്ചിലുള്ള സംവിധാനങ്ങളെല്ലാം ഈരണ്ട് മോഡലുകളിലുമുണ്ട്. നിലവില്‍ യു.എസ്സിലാണ് ഇരു മോഡലുകളെയും ഫോസില്‍പുറത്തിറക്കിയത്. ഇന്ത്യന്‍ വിപണിയിലും അധികം വൈകാതെ പ്രതീക്ഷിക്കാം.

വില : നിറം, വലിപ്പം, മറ്റ് സവിശേഷതകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഫോസില്‍ വാച്ചുകള്‍ക്ക് വില നിശ്ചയിച്ചിരിക്കുന്നത്. 19,995 രൂപ മുതല്‍ 21,995 രൂപ വരെയാണ് ശ്രേണി.

 
� Infomagic - All Rights Reserved.