കോളുകൾ വന്നാൽ ഇനി ഗൂഗിൾ സംസാരിച്ചോളും; പുതിയ ഫീച്ചർ ഇങ്ങനെ
October 11,2018 | 03:27:43 pm

തിരക്കുകൾക്കിടയിൽ കോൾ വരിക എന്നതിൽ കവിഞ്ഞ അരോചകം വേറൊന്നും ഇല്ലാത്ത ചിലരുണ്ട്. ചില പശ്ചാത്തലങ്ങളിൽ കോളുകൾ നമ്മൾ മറ്റൊരാളെ കൊണ്ട് വരെ എടുപ്പിക്കാറും ഉണ്ട്. ഇപ്പോൾ ഇതിനു പരിഹാരമായി ഗൂഗിൾ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. ഗൂഗിൾ പിക്സൽ 3 സ്മാർട്ട് ഫോണുകളിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു കോൾ ഫോണിലേക്ക് എത്തുമ്പോൾ അയാളുമായി ഗൂഗിൾ സംസാരിച്ചുകൊള്ളും. നമ്മൾ ഫോൺ എടുക്കേണ്ട ആവശ്യം പോലും ഇല്ല എന്നതാണ് പ്രത്യേകത. ഗൂഗിളും വിളിക്കുന്നയാളും തമ്മിലുള്ള സംഭാഷണം സ്‌ക്രീനിൽ ഡിസ്പ്ളേ ചെയ്യും. കോൾ സ്വീകരിക്കണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം. കൃതൃമ ബുദ്ധിയിലാവും ഫീച്ചർ പ്രവർത്തിക്കുക.

ഗൂഗിൾ പിക്സൽ 3 xl, പിക്സൽ സ്ളേറ്റ് എന്നീ മോഡലുകളും ഗൂഗിൾ പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിൾ ഐ പാടിനെതിരെ മത്സരിക്കാനാണ് പിക്സൽ സ്ളേറ്റ് ലക്ഷ്യമിടുന്നത്. ക്രോം ഒഎസിലാണ് സ്ളേറ്റ് പ്രവർത്തിക്കുന്നത്.

 
� Infomagic- All Rights Reserved.