ഗൂഗിളിന്‍റെ പിക്സല്‍ സ്മാര്‍ട്ട് വാച്ചുകള്‍ വരുന്നു
May 16,2018 | 06:31:43 am

ഹാര്‍ഡ്‌വെയര്‍ ആയാലും സോഫ്റ്റ്‌വെയര്‍ ആയാലും വേണ്ടിയില്ല ഗൂഗിളിന്റെപിക്സല്‍ ഫോണുകള്‍ ലോകോത്തര നിലവാരം പുലര്‍ത്തിയവ ആണെന്ന് നമുക്കറിയാം.ഫോണിന്റെ വ്യത്യസ്തമായ സോഫ്റ്റ്‌വെയര്‍ സവിശേഷതകളും ക്യാമറയുടെ കരുത്തുംഎല്ലാം നമ്മള്‍ കണ്ടതാണ്. പിക്സല്‍ 2, പിക്സല്‍ 2 എക്സല്‍ എന്നിവയ്ക്ക്ശേഷം ഗൂഗിള്‍ അടുത്തതായി ഉടന്‍ ഇറക്കാനിരിക്കുന്ന പിക്സല്‍ 3, പിക്സല്‍ 3 എക്സല്‍ എന്നിവ ഇപ്പോഴേ ടെക്ക് ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്.

ഇത്തവണ ഗൂഗിള്‍ തങ്ങളുടെ ഫോണുകള്‍ അവതരിപ്പിക്കുമ്പോള്‍ അതിനൊപ്പം തന്നെ ഒരുപിടി മറ്റു ഉപകരണങ്ങള്‍കൂടി അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗൂഗിള്‍ ഹോം ഉപകരണങ്ങള്‍, മറ്റു ഗാഡ്ജറ്റുകള്‍, വിയര്‍ ഒഎസ് ഉപകരണങ്ങള്‍എന്നിവയെല്ലാം ഇതില്‍ നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ ഈയടുത്തായി കേട്ട ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തവണത്തെ പിക്സല്‍ ഫോണുകള്‍പുറത്തിറക്കുന്ന വേളയില്‍ പിക്സല്‍ സ്മാര്‍ട്ട് വാച്ചുകള്‍ കൂടെപ്രതീക്ഷിക്കാം എന്നാണ് അറിയാന്‍ സാധിക്കുന്നത്.

എല്ലാ കമ്പനികളും സ്മാര്‍ട്ട് വാച്ചുകള്‍ ഇറക്കുന്നു. എന്നാല്‍ പിന്നെ ഗൂഗിളിന് മാത്രം എന്തുകൊണ്ട് ആയിക്കൂടാ. അതിലുപരി പിക്സല്‍ ഫോണുകളുടെ കൂടെ ഒരു പിക്സല്‍സ്മാര്‍ട്ട് വാച്ച്‌ കൂടെ ഉണ്ടാകുക എന്നതും നല്ലൊരു ആശയമാണ്. ആപ്പിള്‍ആവട്ടെ, സാംസങ് ആവട്ടെ, തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളുടെകൂടെ ഓരോ സ്മാര്‍ട്ട് വാച്ചുകള്‍ വീതം ഇപ്പോള്‍ ഇറക്കുന്നുണ്ട്. അതിനാല്‍ഗൂഗിള്‍ കൂടെ ഈ രംഗത്ത് എത്തുന്നതില്‍ അതശയിക്കാനും അത്ഭുതപ്പെടാനും ഇല്ല.

ഇവാന്‍ബ്ളാസ് പോസ്റ്റ് ചെയ്ത ഒരു ട്വിറ്റര്‍ പോസ്റ്റ് ആണ് ഈ അഭ്യൂഹത്തെഉറപ്പിക്കുന്നത്. തനിക്ക് ലഭിച്ച വിശ്വസനീയമായ റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തില്‍ അദ്ദേഹം പറയുന്നത് പ്രകാരം ഇത്തവണത്തെ ഗൂഗിള്‍ പിക്സല്‍പിറത്തിറക്കല്‍ പരിപാടി വെറും ഫോണുകളുടെ പുറത്തിറക്കല്‍ ചടങ്ങ് മാത്രമായിരിക്കില്ല, ഒപ്പം ഒരുപിടി ഗൂഗിള്‍ ഉപകരണങ്ങള്‍ കൂടെ ചടങ്ങില്‍ ഉണ്ടാവും എന്നാണ് പറയുന്നത്. ഗൂഗിള്‍ പിക്സല്‍ ബഡ്‌സ് ഇയര്‍ ബഡ്സിന്‍റെ രണ്ടാം പതിപ്പും ഈ ചടങ്ങില്‍ അവതരിപ്പിക്കും എന്ന് അദ്ദേഹം പറയുന്നു.അതോടൊപ്പം തന്നെ ഇത്തവണത്തെ ചടങ്ങില്‍ ഗൂഗിളിന്റെ സ്മാര്‍ട്ട് വാച്ചുകളും ഉണ്ടാകും എന്ന് അദ്ദേഹം പറയുന്നു.

ഇതുവരെ നമ്മള്‍ കേട്ടതുംഅറിഞ്ഞതും ഗൂഗിള്‍ തങ്ങളുടെ പങ്കാളികള്‍ വഴി മാത്രമായിരുന്നു സ്മാര്‍ട്ട്വാച്ചുകളും മറ്റും ഇറക്കിയിരുന്നത് എന്നാണ്. എന്നാല്‍ ഇതിനൊരുമാറ്റവുമായി ഗൂഗിള്‍ തന്നെ സ്വന്തമായി വികസിപ്പിച്ചെടുത്ത വാച്ചുകള്‍ ഇത്തവണ അവതരിപ്പിക്കും എന്നതാണ്. ഏതായാലും ഇത്തരം ഒരു പ്രവര്‍ത്തി വഴി തങ്ങളുടെ മുഖ്യ എതിരാളിയായ ആപ്പിളിനെ എല്ലാ നിലക്കും പിടിച്ചുകെട്ടാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്.

തങ്ങളുടെ ഐഒഎസ് ഉപയോഗിച്ച്‌ എല്ലാ വിധ ഗാഡ്ജറ്റുകളിലും അത് പ്രവര്‍ത്തിപ്പിക്കുന്ന ആപ്പിള്‍ സ്മാര്‍ട്ട് വാച്ച്‌ പരിപാടി തുടങ്ങിയിട്ട് നാളേറെയായി. ഗൂഗിള്‍ കൂടെ ഈ രംഗത്തേക്ക്എത്തുന്നതോടെ വിപണിയില്‍ ശക്തമായ മത്സരം ഈ വര്‍ഷം പ്രതീക്ഷിക്കാം. എന്നാല്‍ ആപ്പിളിനെ പോലെ തന്നെ വിപണിയിലെ വമ്പന്മാരായ ഗൂഗിള്‍ ഒരു സ്മാര്‍ട്ട് വാച്ച്‌ അവതരിപ്പിക്കുമ്പോള്‍ വില ആപ്പിളിനെ പോലെ തന്നെ സാധാരണക്കാരന്‍റെ കയ്യില്‍ ഒതുങ്ങുന്നതാവില്ല എന്ന് ഉറപ്പിക്കാം.

വില ഇനി എത്ര തന്നെകൂടിയാലും വേണ്ടിയില്ല, ഗൂഗിള്‍ അവതരിപ്പിക്കുന്ന ഉപകരണങ്ങള്‍ വാങ്ങാന്‍ഇന്ന് നല്ലൊരുപക്ഷം ആളുകള്‍ കത്തിരിപ്പുണ്ട്. പ്രത്യേകിച്ച്‌ ഈയടുത്ത ദിവസംനടന്ന ഗൂഗിള്‍ വാര്‍ഷിക മീറ്റില്‍ ഗൂഗിള്‍ അസിസ്റ്റന്റ്, AI എന്നിവ സമന്വയിപ്പിച്ച കൂടുതല്‍ ഉപകരണങ്ങള്‍ ഗൂഗിള്‍ ഉടന്‍ അവതരിപ്പിക്കും എന്ന്പറഞ്ഞ വേളയില്‍ ഈ വാച്ചിലും അതിന്‍റെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

 

 
� Infomagic - All Rights Reserved.