ഗോപ്രോ വാട്ടര്‍ പ്രൂഫ് ക്യാമറയുമായി ഇന്ത്യയിലെത്തുന്നു
April 16,2018 | 06:26:47 am

ആക്ഷന്‍ക്യാമറകളിറക്കി ആരാധക മനസ്സ് കീ‍ഴടക്കിയ ഗോപ്രോ പുതിയ വാട്ടര്‍ പ്രൂഫ്ക്യാമറയുമായി ഇന്ത്യയിലെത്തുന്നു. 10 മീറ്റര്‍വരെ ആഴമുള്ള വെള്ളത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോ പ്രോ ഹീറോ സ്പോര്‍ട്സ്ആക്ഷന്‍ ക്യാമറ ഈ മാസം ആരാധകര്‍ക്ക് സ്വന്തമാക്കാം. 18,990 രൂപയാണ് വില.

CHDHB-501-RW എന്നാണ് മോഡല്‍ നമ്പര്‍. വൈഡ് വ്യൂ, വോയിസ് കണ്‍ട്രോള്‍, ഇമേജ്സ്റ്റെബിലൈസേഷന്‍ എന്നിവയാണ് പ്രധാന പ്രത്യേകത. 117 ഗ്രാമാണ് ഭാരം.പ്രവര്‍ത്തിക്കാന്‍ കൈ ഉപയോഗിക്കാതെ കമാന്‍ഡുകള്‍ നല്‍കിയാല്‍ മതി. കൈ വിറക്കാതെ ചിത്രമെടുക്കാന്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന് പകരം ഇലക്‌ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനാണുള്ളത്.

 
� Infomagic - All Rights Reserved.