ഓണര്‍ 10 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി
May 16,2018 | 05:44:36 am

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വാവേയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഓണര്‍ 10 ഔദ്യോഗികമായി അവതരിപ്പിച്ചു. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഫോണിന്‍റെ വിലയും കമ്പനിപുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഫോണിന് 32,999 രൂപയായിരിക്കും വില. ഓണര്‍ വ്യൂ 10 സ്മാര്‍ട്‌ഫോണിന് പിന്‍ഗാമിയായാണ് ഓണര്‍ 10 സ്മാര്‍ട്‌ഫോണ്‍.

ഓണര്‍ 10 സ്മാര്‍ട്‌ഫോണിന്‍റെ  മുഖ്യ സവിശേഷത അതിന്‍റെ രൂപകല്‍പനയാണ്. ഗ്ലാസുകൊണ്ടുള്ള പിന്‍ഭാഗവും മെറ്റല്‍ ഫ്രെയിമുമാണ് ഇതിനുള്ളത്. നോച്ച്‌ ഡിസ്‌പ്ലേ രൂപകല്‍പ്പനയാണ് ഫോണിന്. 

1080 x 2280 പിക്‌സല്‍ റസലൂഷനില്‍ 19:9 അനുപാതത്തിലുള്ള 5.84 ഇഞ്ച്ഫുള്‍ എച്ച്‌ഡി പ്ലസ് ഐപിഎസ് എല്‍.സി.ഡി ഡിസ്‌പ്ലേയാ് ഫോണിനുള്ളത്. വാവേയുടെ തന്നെ കിരിന്‍ 970 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. ഓണര്‍വ്യൂ 10 സ്മാര്‍ട്‌ഫോണിലും ഇതേ പ്രൊസസര്‍ തന്നെയായിരുന്നുഉപയോഗിച്ചിരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായിപ്രത്യേക ന്യൂറല്‍ പ്രൊസസിങ് എഞ്ചിനും ഫോണിലുണ്ടാവും. ആറ് ജിബി റാമും 128 ജിബി ഇന്‍റേണല്‍ സ്‌റ്റോറേജുമാണ് ഫോണിന്

ആന്‍ഡ്രോയിഡ് 8.1 അടിസ്ഥാനമാക്കിയുള്ള ഇഎംയുഐ 8.1 ആണ് ഫോണിലുണ്ടാവുക. ഫിങ്കര്‍പ്രിന്‍റ്സ്കാനര്‍ ഫോണിന് മുന്നിലാണ് നല്‍കിയിരിക്കുന്നത്. അതും ഗ്ലാസ്സ്‌ക്രീനിനുള്ളിലായി നല്‍കിയിരിക്കുന്നു. എന്നാല്‍ അത് ഡിസ്‌പ്ലേയ്ക്ക് അകത്തുമല്ല.

എഫ് 1.8 അപ്പേര്‍ച്ചറില്‍ 16 മെഗാപിക്‌സല്‍ സെന്‍സറും 24 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സറുമാണ് ഫോണിന്‍റെ ഡ്യുവല്‍ റെയര്‍ ക്യാമറയ്ക്കുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി സ്‌ക്രീനുകളും പോര്‍ട്രെയ്റ്റ്മോഡും ക്യാമറ ആപ്പിനുണ്ട്. ഇലക്‌ട്രിക് ഇമേജ് സ്റ്റെബിലൈസേഷന്‍ (ഇഐഎസ്)സംവിധാനം ക്യാമറയിലുണ്ടാവും. അതേസമയം 24 മെഗാപിക്‌സലിന്റേതാണ് സെല്‍ഫിക്യാമറ.

3400 എംഎഎച്ച്‌ ബാറ്ററിയിലാണ് ഫോണിന് ഊര്‍ജം നല്‍കുന്നത്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് എന്നീ സൗകര്യങ്ങളും ഫോണിലുണ്ടാവും. മിഡ്‌നൈറ്റ് ബ്ലാക്ക്, ഫാന്‍റം ബ്ലൂ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. 

 
� Infomagic - All Rights Reserved.