എച്ച്‌പി പവിലിയന്‍ എക്‌സ് 360 പുറത്തിറക്കി
July 11,2018 | 09:51:48 am

എച്ച്‌പി ഇന്ത്യ വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമായി എച്ച്‌പി ആക്ടീവ് പെന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ എച്ച്‌പി പവിലിയന്‍ എക്‌സ് 360 പുറത്തിറക്കി. ദൃശ്യമികവുള്ള രൂപകല്‍പ്പന, ശക്തമായ പ്രകടനം എവിടെനിന്നും എപ്പോഴും കണക്‌ട് ചെയ്യാനുള്ള സൗകര്യം തുടങ്ങി നിരവധി സവിശേഷതകളാണുളളത്. എട്ടാം തലമുറ അത്യാധുനിക ഇന്‍റല്‍ കോര്‍ പ്രോസസര്‍, മൈക്രോ എഡ്ജ് ഡിസ്‌പ്ലേ, ഇന്‍റല്‍ ഓപ്‌ടൈന്‍ മെമ്മറി, 1.68 കിലോഗ്രാം ഭാരം തുടങ്ങിയവയെല്ലാം പുതിയ എച്ച്‌പി പവിലിയന്‍ എക്സ്സ് 360 ന്‍റെ സവിശേഷതകളില്‍പ്പെടുന്നു. 50,347 രൂപ മുതലാണ് വില.

 
� Infomagic - All Rights Reserved.