പോക്കറ്റ് പ്രിന്ററുമായി എച്ച്പി
November 08,2018 | 05:49:55 pm

പോക്കറ്റ് പ്രിന്റര്‍ അവതരിപ്പിച്ച് എച്ച്പി. സ്‌പ്രോക്കറ്റ് പ്ല്‌സ് എന്ന കുഞ്ഞന്‍ പ്രിന്ററാണ് എച്ച്പി പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നത്. കൊണ്ടുനടക്കാവുന്ന വിധത്തിലുള്ള ഏറ്റവും ചെറിയ പ്രിന്ററാണ് ഇത്.
2.3 മുതല്‍ 3.4 വരെ ഇഞ്ചുള്ള ഫോട്ടോകള്‍ ഇതില്‍ പ്രിന്റു ചെയ്യാന്‍ സാധിക്കും. ഇതിന് പുറമെ സോഷ്യല്‍ മീഡിയകളില്‍ വരുന്ന ഫോട്ടോകള്‍ നേരിട്ട് പ്രിന്റ് ചെയ്യാവുന്ന സംവിധാനവും ഉണ്ട്. പ്രിന്റര്‍ മൊബൈല്‍ ഫോണുമായും ബ്‌ളൂട്ടൂത്ത് വഴി ബന്ധിപ്പിക്കാം. പ്രത്യേകമായി മഷിയോ മറ്റോ ഉപയോഗിക്കാതെ 2.3,3.4 ഇഞ്ച് ചിത്രങ്ങള്‍ സിങ്ക് ടെക്‌നോളജി വഴി പുറത്തെത്തിക്കാം. 8999 രൂപയാണ് ആമസോണില്‍ പ്രിന്ററിന്റെ വില.

 

 
� Infomagic- All Rights Reserved.