ആപ്പിളിനെ വെല്ലാന്‍ HTC പുതിയ മോഡലുകളുമായി എത്തുന്നു
January 12,2018 | 12:50:28 pm

HTC അവരുടെ ഏറ്റവും ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കി .HTC U11 എന്ന മോഡലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .6 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് . കൂടാതെ ഇത് രണ്ടു തരത്തിലുള്ള മോഡലുകളില്‍ വിപണിയില്‍ എത്തുന്നു . 4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം എന്നിങ്ങനെ സവിശേഷതകള്‍ ഏറെയുണ്ടിതിന്.

പ്രധാന സവിശേഷതകള്‍

6-inch Quad HD 18:9 ഡിസ്പ്ലേയാണുള്ളത്.  ഇതിന്‍റെ ഡിസ്പ്ലേ എഡ്ജ് സെന്‍സോടെ ആണ്  പുറത്തിറക്കിയത് . Snapdragon 835 ലാണ് ഇതിന്‍റെ  പ്രവര്‍ത്തനം . 4GB/64GB & 6GB/128GB ആണുള്ളത്. 12MP Ultrapixel ക്യാമെറയാണുള്ളത് . കൂടാതെ ഡ്യൂവല്‍ അള്‍ട്രാ ഫോക്കസ് ഇതിനുണ്ട് . 8മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറയും ഇത് കാഴ്ചവെക്കുന്നു.

Android 8.0 Oreo ലാണ് ഇതിന്‍റെ ഓ എസ്  പ്രവര്‍ത്തനം . കൂടാതെ IP68 സെര്‍ട്ടിഫൈഡ് ആണ് . 3930mAh ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത്.  ഇതിന്‍റെ വിപണിയിലെ വില വരുന്നത് ഏകദേശം 60,157 രൂപയ്ക്ക് അടുത്താണ്.

 
Related News
� Infomagic - All Rights Reserved.