ഹുആവേ ഹോണര്‍ 7 എകസ് ഇന്ത്യയില്‍ എത്തി
December 06,2017 | 10:59:07 am

ലോക പ്രശസ്​ത ചൈനീസ്​ സ്​മാര്‍ട്​ഫോണ്‍ നിര്‍മാതാക്കളായ ഹുആവേ പുതിയ ബജറ്റ്​ സ്​മാര്‍ട്​ ഫോണുമായി ഇന്ത്യയില്‍. ഹോണര്‍ സീരീസിലെ ജനപ്രിയ മോഡലായ എക്​സ്​ കുടുംബത്തിലേക്ക്​ 7 എക്​സിനെ ഹുആവേ അവതരിപ്പിക്കുന്നത്​ കൊതിപ്പിക്കുന്ന പുത്തന്‍ ഫീച്ചറുകളുമായാണ്​.

ഹോണര്‍ 6 എക്​സി​​ന്‍റെ വന്‍ വിജയത്തെ തുടര്‍ന്ന്​ ആരാധകര്‍ കാത്തിരിക്കുന്ന മോഡലാണ്​ 7 എക്​സ്​. ഇതിലാക​ട്ടെ ഹുആവേ പ്രമുഖ ബ്രാന്‍റുകളുടെ ഫ്ലാഗ്​ഷിപുകളില്‍ മാത്രം മാത്രം കണ്ടു വരുന്ന 18:9 റേഷ്യോയോട്​ കുടിയ മിനിമല്‍ ബെസല്‍സുള്ള ഡിസ്​പ്ലേയാണ്​ പരീക്ഷിച്ചിരിക്കുന്നത്​.

16 ഉം 2 ഉം മെഗാപിക്​സലുള്ള ഡ്യുവല്‍ പിന്‍ ക്യാമറയാണ്​ മറ്റൊരു പ്രത്യേകത. 8 മെഗാ പിക്​സലാണ്​ മുന്‍ ക്യാമറ.
7 എക്​സിന് 5.93 ഇഞ്ച്​ വലിപ്പമുള്ള (1080x2160 പിക്​സല്‍) ഫുള്‍ എച്ച്‌​ ഡി കര്‍വ്​ഡ്​ ഡിസ്​പ്ലേയാണ്​.ആന്‍ഡ്രോയ്​ഡ്​ ​ന്യൂഗട്ട്​ ആണ്​ ഓപറേറ്റിങ്​ സിസ്​റ്റം. ഇ.എം യു.​ഐ 5.1 ലാണ് പ്രവര്‍ത്തിക്കുന്നത്​.​ ഫിംഗര്‍ പ്രിന്‍റ്​ സെന്‍സര്‍ പിറകിലാണ്​.

ഹൈസിലിക്കണ്‍ കിരിന്‍ 659 ഒക്​ടാകോര്‍ പ്രൊസസറാണ്​ ഹോണര്‍ 7 എക്​സിന്​ കരുത്ത്​ പകരുന്നത്​.​ 3340 എംഎഎച്ചുള്ള ബാറ്ററി ദിവസം മുഴുവന്‍ നിലനില്‍ക്കുമെന്ന്​ കമ്പനി വാഗ്​ദാനം ചെയ്യുന്നുണ്ട്​.

ചൈനീസ്​ യുവാന്‍ അനുസരിച്ച്‌​ ഹോണര്‍ 7 എക്​സി​​ന്‍റെ ഇന്ത്യന്‍ വിലപ്രതീക്ഷിക്കുന്നത്​ ഇപ്രകാരമാണ്,​ മൂന്ന്​ ജീബി വാരിയന്‍റില്‍ 32 ജീബി ഇ​ന്‍റേണല്‍ മെമ്മറിയുള്ള മോഡലിന്​ ഇന്ത്യയില്‍ 12890 രൂപയും, നാല്​ ജീബിവാരിയന്‍റില്‍ 64 ജീബി ഇ​ന്‍റേണല്‍ മെമ്മറിയുള്ള മോഡലിന്​ 16850 ഉം, 128 ജീബിയുള്ള മോഡലിന്​ 19820 രൂപയും നല്‍കേണ്ടി വരും. ഇന്ത്യയില്‍ ഫോണി​ന്‍റെ  യഥാര്‍ഥ വിലയറിയാന്‍ ഡിസംബര് വരെ കാത്ത്​ നില്‍ക്കണം. ഡിസംബര്‍ 7 ന്​ആ​മസോണ്‍ വഴിയാണ്​ ആദ്യ വില്‍പന. ബ്ലൂ, ഗോള്‍ഡ്​, ബ്ലാക്​ കളറുകളില്‍ ആണ്​​ഹോണര്‍ 7 എക്​സ്​ ഹുആവേഅവതരിപ്പിക്കുന്നത്​.

 
� Infomagic - All Rights Reserved.