ലോകത്തിലെ ആദ്യ ട്രിപ്പിള്‍ ക്യാമറ സ്മാര്‍ട്ട്ഫോണുമായി ഹുവായ്
February 12,2018 | 06:13:14 am

ലോകത്തിലെ ആദ്യത്തെ ട്രിപ്പിള്‍ ക്യാമറ സ്മാര്‍ട്ട്ഫോണുമായി ഹുവായ് എത്തുന്നു. ഹുവായിയുടെ പി20 സ്മാര്‍ട്ട്ഫോണിനെ കുറിച്ച്‌ നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പി20 മാര്‍ച്ച്‌ 27 ന് അവതരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി.

P20, P20 പ്ലസ്, P20 ലൈറ്റ് എന്നിങ്ങനെ മൂന്ന് സ്മാര്‍ട്ട്ഫോണുകളെയാണ് ഈ ശ്രേണിയില്‍ ഹുവായ് അവതരിപ്പിക്കുന്നത്. ഹുവായ് വികസിപ്പിച്ചെടുത്ത Hi-Silicon Kirin 970 പ്രോസസ്സറായിരിക്കും ഈ സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കുക. ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കുംപി20 ശ്രേണിയിലെ മൂന്ന് ഫോണുകളും പ്രവര്‍ത്തിക്കുക. മൂന്ന് ഫോണുകളിലും Leica സര്‍ട്ടിഫിക്കറ്റോട് കൂടിയ മൂന്ന് ക്യാമറകള്‍ ഉണ്ടായിരിക്കും. 24 MP സെല്‍ഫി ക്യാമറയും ഇതിലുള്‍പ്പെടുന്നതായിരിക്കും.

ഹുവായ് പി20ക്ക് എമിലി എന്ന പേരാണ് നല്‍കിയിരിക്കുന്നത്. സെറാമിക് ബ്ലാക്ക്, ട്വിലെറ്റ് നിറങ്ങളിലായിരിക്കും ഇതു ലഭ്യമാവുക. പി20 പ്ലസ് ഷാര്‍ലെറ്റ് എന്ന പേരിലാണ് അറിയപ്പെടുക. ഇതേ നിറങ്ങളില്‍ തന്നെയായിരിക്കും ഷാര്‍ലെറ്റും ലഭ്യമാവുക. ആന്‍ എന്ന പേരിലായിരിക്കും പി20 ലൈറ്റ് അറിയപ്പെടുക. മിഡ്നൈറ്റ് ബ്ലാക്ക്, ക്ലെയ്ന് ബ്ലൂ, സാക്കുറ പിങ്ക് എന്നീ നിറങ്ങളില്‍ പി20 ലൈറ്റ് ലഭ്യമാകും.

 
� Infomagic - All Rights Reserved.