ഹൂവായ് മേറ്റ് 20 പ്രോ ഒക്ടോബര്‍ 16ന് വിപണിയിലെത്തും
October 10,2018 | 02:58:35 pm

ഹൂവായ് മേറ്റ് 20 പ്രോ ഒക്ടോബര്‍ 16ന് വിപണിയിലെത്തും. അതേസമയം വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പേ തന്നെ ഫോണിന്റെ ചിത്രങ്ങള്‍ ലീക്കായിരിക്കുകയാണ്. ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. 4,200 എംഎഎച്ചാണ് ബാറ്ററി. 19:5:9 സ്‌ക്രീന്‍ ആസ്പെക്ട് റേഷ്യോയില്‍ 6.9 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയാകും ഫോണിനുള്ളത്. 6 ജിബി റാം 8 ജിബി റാം എന്നിങ്ങനെ രണ്ട് വാരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകും.

 
� Infomagic - All Rights Reserved.