വ്യക്തിഹത്യ തടയാന്‍ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം
October 10,2018 | 01:00:10 pm

ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ ചിത്രങ്ങള്‍,അടിക്കുറിപ്പും ഉപയോഗിക്കുന്നത് തടയാന്‍ ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചര്‍. ഇന്‍സ്റ്റയില്‍ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും അതിന്റെ അടിക്കുറിപ്പുകളും കമ്മ്യൂണിറ്റി ഓപ്പറേഷന്‍സ് ടീമിന്റെ അവലോകനത്തിന് വിധേയമാക്കുമെന്ന് കമ്പനി ബ്ലോഗ് വഴിയാണ് വ്യക്തമാക്കിയത്.

സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ തടയുന്നതാണ് പുതിയ ഫീച്ചറെന്ന് ഇന്‍സ്റ്റഗ്രാം സിഇഓയും സഹ സ്ഥാപകനുമായ കെവിന്‍ സിസ്ട്രം പറഞ്ഞു. ആളുകള്‍ക്ക് സുരക്ഷിതമായി സ്വന്തം ചിത്രങ്ങളും ആശയങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള ഇടമെന്ന നിലയിലാണ് ഇന്‍സ്റ്റയ്ക്ക് ജന്മം നല്‍കിയത്. ഈ വാഗ്ദാനം പാലിക്കാനാണ് പുതിയ ഫീച്ചറെന്നും അദേഹം വ്യക്തമാക്കി. വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റുകള്‍ ഫീഡില്‍ നിന്ന് ഒഴിവാക്കുന്നതിന് അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാം ഫില്‍ട്ടര്‍ അവതരിപ്പിച്ചത്. ലൈവ് വീഡിയോയിലും ഈ ഫില്‍ട്ടര്‍ കൊണ്ടുവരാനാണ് കമ്പനിയുടെ നീക്കം. ഇതോടെ സുഹൃത്തുക്കളും സമാന താല്‍പ്പര്യമുള്ളവരുമായി നടത്തുന്ന ലൈവ് വീഡിയോ സുരക്ഷിതമായി നിലനിര്‍ത്താനുമാകും.

 
Related News
� Infomagic - All Rights Reserved.