ഐഫോണിന്റെ വില കുറയുന്നു; 6എസ് വെറും 29900 രൂപയ്ക്ക്
September 14,2018 | 12:24:31 pm

ആപ്പിള്‍ ഐഫോണിന് വില കുറയ്ക്കുന്നു. ഈ മാസം പതിനൊന്നിന് ആപ്പിളിന്റെ ഐഫോണ്‍ എക്‌സ് ആറും എക്‌സ് എക്‌സും ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. ഇതിനൊപ്പം തന്നെ ഐഫോണ്‍ 10 എസും 10 എസ് മാക്‌സും പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പഴയ മോഡലുകൾക്ക് വില കുറക്കുന്നത്. സാധാരണയായി പുതിയ മോഡലുകൾ പുറത്തിറങ്ങുമ്പോൾ വില കുറയാറുള്ളതാണ്.

 ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ എസ്‌ഇ തുടങ്ങിയ മോഡലുകളുടെ വില ഇന്റര്‍നെറ്റില്‍ നിന്ന് എടുത്തു മാറ്റിയിട്ടുമുണ്ട്. ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ എസ്‌ഇ തുടങ്ങിയ മോഡലുകളുടെ വില്‍പ്പന യുഎസില്‍ നിര്‍ത്തിവയ്ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ ഫോണ്‍ വിപണിയിലിറക്കിയതിന് പിന്നാലെ കമ്ബനി ഇന്ത്യയില്‍ നിന്നും ചില പഴയ മോഡലുകളുടെ വില്‍പ്പന നിര്‍ത്തി വെച്ചേക്കാം. വില്‍പ്പന നിര്‍ത്താന്‍ സത്യസന്ധമായ കാരണവുമുണ്ട് കമ്ബനിക്ക്. എന്താണെന്നാല്‍ ഐഫോണ്‍ എസ്‌ഇ ഐഫോണ്‍ 6എസ് മോഡലുകള്‍ക്ക് വമ്ബിച്ച സ്വീകാര്യതയാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. ഇത് ആപ്പിളിന്റെ പുതുതായി ഇറക്കിയ ഫോണിന്റെ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയാണ് പഴയ ചില മോഡലുകളുടെ വില്‍പ്പന ഇന്ത്യയില്‍ നിര്‍ത്തി വെയ്ക്കുന്നത്. പഴയ മോഡലുകള്‍ വമ്ബിച്ച വിലക്കുറവില്‍ വിറ്റഴിക്കാനുള്ള കാരണവും ഇതാണ്.

ആപ്പിള്‍ ഐഫോണ്‍ 6എസ്
ആപ്പിളിന്റെ ഐഫോണ്‍ 6എസ് വമ്ബിച്ച ഓഫറിലാണ് വിറ്റഴിക്കുന്നത്. 32ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 6എസ് പ്ലസ് 52,240 രൂപയ്ക്കാണ് ആദ്യം വിപണിയിലെത്തിയത്. ഇപ്പോഴിതിന് 34900 രൂപയാണ് വില. 61,450 രൂപയുണ്ടായിരുന്ന 128ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 6എസ് പ്ലസ് ഇപ്പോള്‍ 44,900 രൂപയ്ക്കാണ് കൊടുക്കുന്നത്. ഐഫോണ്‍ 6എസ് ലൈന്‍അപ് ഇപ്പോള്‍ 29,900ത്തിന് ലഭിക്കും ഇതിന്റെ ആദ്യവില 39,900 ആയിരുന്നു. 10000 രൂപയില്‍ അധികം വ്യത്യാസത്തില്‍ വരെയാണ് ഓഫര്‍ വില്‍പ്പന.

ഇതുപോലെ ആപ്പിളിന്റെ ഒരു ലക്ഷത്തിനടുത്ത് വരെ വില വരുന്ന ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 8 തുടങ്ങിയ മോഡലുകളും കമ്ബനി വിലക്കുറവില്‍ വിറ്റഴിക്കുന്നുണ്ട്. ഇനിനൊപ്പം ജനപ്രിയ മോഡലായ ഐഫോണ്‍ 7ഉം വിലക്കുറവില്‍ തന്നെയാണ് വിറ്റഴിക്കുന്നത്.

 
� Infomagic- All Rights Reserved.