100 രൂപയ്ക്ക് സൗജന്യ കോളിങ്ങും അണ്‍ലിമിറ്റഡ് ഡാറ്റയുമായി ജിയോ
September 13,2018 | 04:45:21 pm

രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി വിവിധ ഓഫറുകളുമായി ജിയോ. മൊത്തം ഉപഭോക്താക്കള്‍ക്കും 16 ജിബി ഡേറ്റ നല്‍കുന്ന പ്ലാന്‍ പോയവാരം കമ്ബനി കൊണ്ടുവന്നിരുന്നു. മൈ ജിയോ ആപ്പില്‍ ഫോണ്‍ പേയുമായുള്ള പങ്കാളിത്തത്തോടെയാണ് ഓഫര്‍ ലഭ്യമാക്കിയിരിക്കുന്നത്.

അതേസമയം 2 തരത്തില്‍ ഓഫര്‍ ലഭിക്കും. ജിയോ പ്രീ പെയ്ഡ് യൂസര്‍മാര്‍ക്ക് മൈ ജിയോ ആപ്പിലൂടെ 50 രൂപ ഉടന്‍ ഡിസ്‌ക്കൗണ്ട് ലഭിക്കും. ഫോണ്‍ പേ വഴി പേയ്‌മെന്റ് നടത്തുമ്ബോള്‍ 50 രൂപ ക്യാഷ് ബാക്ക് ലഭിക്കും.

മൂന്നു മാസത്തേക്ക് 100 രൂപയ്ക്ക് സൗജന്യ വോയ്‌സ് കോളുകളും, അണ്‍ലിമിറ്റഡ് ഡേറ്റയുമാണ് നല്‍കുക. സെപ്റ്റംബര്‍ 12 മുതല്‍ 21 വരെയാണ് ഓഫര്‍ കാലാവധി.

 
� Infomagic- All Rights Reserved.