സ്റ്റുഡിയോ ഫോട്ടോഗ്രാഫി സ്മാര്‍ട്ട് ഫോണുകളിലും സാധ്യമാക്കിക്കൊണ്ട് ലാവയുടെ സെഡ് 81 പുറത്തിറക്കി
November 08,2018 | 11:17:55 am

സ്റ്റുഡിയോ ഫോട്ടോഗ്രാഫി സ്മാര്‍ട്ട് ഫോണുകളിലും സാധ്യമാക്കിക്കൊണ്ട് ലാവയുടെ സെഡ് 81 പുറത്തിറക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ പിന്തുണയോടെയാണ് ഇത് സാധ്യമാക്കിയത്. സ്മാര്‍ട്ട് ഫോണിലും ഡി.എസ്.എല്‍. ആറിന്‍റെ സ്പ്ലാഷ് മോഡ് സാധ്യമാക്കുന്നതാണിതിന്‍റെ സവിശേഷതകളിലൊന്ന്.

മുന്നിലും പിന്നിലുമുള്ള 13 എം.പി ക്യാമറകളില്‍ സ്റ്റുഡിയോ മോഡ് ലഭ്യമാണ്. രാജ്യത്ത് താങ്ങാനാവുന്ന വിലയ്ക്ക് ലഭിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഇത്തരത്തിലുള്ള മികച്ച ഫോട്ടോഗ്രാഫി സൗകര്യങ്ങള്‍ സെഡ് 81-ല്‍ മാത്രമാണുള്ളത്. 7.99 മില്ലി മീറ്റര്‍ മാത്രം കനവും 5.7 എച്ച്‌.ഡി പ്ലസ് ഐ.പി.എസ് സ്‌ക്രീനും ഇതിന്‍റെ സവിശേഷതകള്‍ കൂടുതല്‍മി മികച്ചതാക്കുന്നു. സാധാരണ ഉപയോഗത്തിന് ഒന്നര ദിവസം പിന്തുണ നല്‍കുന്ന ശക്തമായ 3000 എം.എ.എച്ച്‌ ലി പോളിമര്‍ ബാറ്ററിയാണ് ഇതിന്‍റെ മറ്റൊരുസവിശേഷത. 2 ജി.ബി., 3 ജി.ബി. പതിപ്പുകളാണ് സെഡ് 81-നുള്ളത്. 3 ജി.ബി പതിപ്പ് 9,499 രൂപയ്ക്കാണ് ലഭ്യമാക്കിയിട്ടുള്ളത്. ബ്ലാക്ക്, ഗോള്‍ഡ്നിറങ്ങളില്‍ ഇതു ലഭിക്കും. ആന്‍ഡ്രോയ്ഡ് 8.1, സ്റ്റാര്‍ ഒ.എസ് 5.0 പിന്തുണയോടെ 3 ജി.ബി റാം 32 റോം ശേഷിയുമായാണ് ലാവ സെഡ് 81 എത്തുന്നത്.

 
� Infomagic- All Rights Reserved.