ഫുള്‍സ്ക്രീന്‍ ഡിസ്പ്ലേയുമായി ലെനോവ K 320 വരുന്നു
January 03,2018 | 10:33:21 am

ഫുള്‍സ്ക്രീന്‍ ഡിസ്പ്ലേ ട്രെന്‍ഡിലേക്ക് ലെനോവയും പങ്കുചേരുന്നു. കമ്പനിയുടെ ആദ്യ ഫുള്‍സ്ക്രീന്‍ സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ലെനോവ ചൈനയില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ലെനോവ K320 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ അടുത്തിടെ TENAA-യിലും പ്രത്യക്ഷപ്പെട്ടിരുന്നു.

ഇടത്തരക്കാര്‍ക്കും താങ്ങാനാവുന്ന വിലയ്ക്കുള്ള സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും ഇതെന്നാണ് സൂചന. ജനുവരി 4-ന് ചൈനയില്‍ പുറത്തിറങ്ങുന്ന ഫോണ്‍ Jd.com-ല്‍  ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ കഴിയും. 999 യുവാനാണ് വില. അതായത് ഏകദേശം 9774 രൂപ.

രൂപകല്‍പ്പനയും ഡിസ്പ്ലേയും

പോളികാര്‍ബണേറ്റ് ബോഡി, പിന്‍ഭാഗത്ത് എല്‍ഡി ഫ്ളാഷോട് കൂടിയ രണ്ട് ക്യാമറകള്‍, ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ എന്നിവ ഈ ഫോണില്‍ സജ്ജീകരിച്ചിട്ടുണ്ട്. 1440X720 റെസൊല്യൂഷനോട് കൂടിയ 5.6 ഇഞ്ച് ഡിസ്പ്ലേ ആണ് മറ്റൊരു സവിശേഷത. ഇതില്‍ 2.5D കര്‍വ്ഡ് ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. ഈ ഫോണിന്‍റെ സ്ക്രീന്‍ ബോഡി അനുപാതം 81.4 ആണ്.

Related News
� Infomagic - All Rights Reserved.