മൂന്ന് ക്യാമറകളുള്ള എല്‍ജി V40 തിന്‍ക്യു ഒക്ടോബര്‍ 3ന് ന്യൂയോര്‍ക്കില്‍ അവതരിപ്പിക്കും
September 14,2018 | 11:30:53 am

എല്‍ജിയുടെ V40 തിന്‍ക്യു സ്മാര്‍ട്‌ഫോണ്‍ ഒക്ടോബര്‍ 3ന് പുറത്തിറക്കുമെന്ന് കമ്പനി. ന്യൂയോര്‍ക്കിലാണ് ഫോണ്‍ അവതരിപ്പിക്കുക. 20 എംപി, 16എംപി, 13 എംപിയോടു കൂടിയ മൂന്ന് ക്യാമറകളാണ് ഫോണിലുള്ളത്. ആപ്പിള്‍ ഫോണിലെ ഫേയ്‌സ് ഐഡി സിസ്റ്റത്തെപ്പോലെ 3ഡി ഫേയ്‌സ് റെക്കഗിനിഷന്‍ ടെക്‌നോളജിയാണ് V40 തിന്‍ ക്യുവിലും ഉപയോഗിച്ചിരിക്കുന്നത്.

മുന്‍വശത്തെ ക്യാമറയില്‍ 3ഡി മാപ്പിങ്ങ്, അണ്‍ലോക്ക് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 845 ക്വാല്‍കോം സ്‌നാപ്ഡ്രാഗണോടു കൂടിയ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഗൂഗിള്‍ അസിസ്റ്റന്‍റ് ബട്ടണും ക്വാഡ് ഡാക്ടെക്‌നോളജിയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6.3 ഇഞ്ച് നോച്ച്‌ ഡിസ്‌പ്ലേയാകും ഫോണിന്. 3,300 എംഎഎച്ചാണ് ബാറ്ററി.

 

 
� Infomagic- All Rights Reserved.