വണ്‍പ്ലസ് 5ടി പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തി
January 12,2018 | 01:50:21 pm

വണ്‍ പ്ലസ് 5ടി ലാവ റെഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ജനുവരി 11 മുതല്‍ ആമസോണില്‍ ഫോണിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. 8 ജിബി 128 സ്റ്റോറേജ് വാരിയന്‍റാണ് പുറത്തിറങ്ങുന്നത്. 37,999 രൂപയാണ് ഫോണിന് വില.  ജനുവരി 20 മുതല്‍ ഫോണിന്‍റെ  വില്‍പന ആരംഭിക്കും. ഫോണ്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആമസോണില്‍ നോട്ടിഫിക്കേഷന്‍ ഓണ്‍ ആക്കിവെക്കാവുന്നതാണ്.

2017 നവംബറിലാണ് ലാവ റെഡ് കളറിലുള്ള ഫോണ്‍ വണ്‍പ്ലസ് 5 ടി ചൈനയില്‍ അവതരിപ്പിച്ചത്. യഥാര്‍ത്ഥ വണ്‍പ്ലസ് 5ടി സ്മാര്‍ട്ഫോണിന്റെ അതേ ഫീച്ചറുകളില്‍ നിന്നും പുതിയ ഫോണിന് മാറ്റമില്ല.  ഡിസംബറില്‍ വണ്‍പ്ലസ് 5ടിയുടെ സ്റ്റാര്‍വാര്‍സ് ലിമിറ്റഡ് എഡിഷന്‍ സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോണിന്റെ മറ്റൊരു പതിപ്പുകൂടി അവതരിപ്പിച്ചിരിക്കുന്നത്.

ആറ് ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് ഒപ്റ്റിക് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 16 മെഗാപ്കിസലിന്റേയും 20 മെഗാപിക്സലിന്റെയും ഡ്യുവല്‍ ലെന്‍സ് ക്യാമറയാണ് ഫോണിനുള്ളത്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 3300mAh ബാറ്ററിയുള്ള ഫോണില്‍ കമ്പനിയുടെ ഡാഷ് ചാര്‍ജ് സാങ്കേതിക വിദ്യയുടെ പിന്തുണയുമുണ്ടാവും.

 
� Infomagic - All Rights Reserved.