ഓപ്പോ എഫ് 9 ആഗസ്റ്റ് 15ന് വിയറ്റ്‌നാമില്‍ അവതരിപ്പിക്കും
August 10,2018 | 10:34:35 am

ഓപ്പോ എഫ് 9 സ്മാര്‍ട്‌ഫോണ്‍ ആഗസ്റ്റ് 15ന് വിയറ്റ്‌നാമില്‍ അവതരിപ്പിക്കും. സണ്‍റൈസ് റെഡ്, ട്വിലൈറ്റ് ബ്ലൂ, സ്റ്റാറിപര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. 19:9 അനുപാതത്തില്‍ 6.3 ഇഞ്ച് എഫ്‌എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

ഡ്യുവല്‍ സിംകാര്‍ഡുകളും മൈക്രോ എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം. 16 എംപി പ്രൈമറിസെന്‍സറും 2 എംപി സെക്കണ്ടറി ലെന്‍സുമാണ് എഫ് 9ന് ഉള്ളത്. 25 എംപി സെല്‍ഫിഷൂട്ടറാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

4 ജിബി റാം 64 ജിബി സ്റ്റോറേജ് വാരിയന്റാണുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ്ഉപയോഗിച്ച്‌ 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. 3,500 എംഎഎച്ചാണ് ബാറ്ററി.

 
� Infomagic - All Rights Reserved.