പി100 ബജറ്റ് സ്മാര്‍ട്ട്ഫോണുമായി പാനസോണിക് എത്തുന്നു
February 12,2018 | 05:39:14 am

ഇന്ത്യയിലെ മൊബൈല്‍ ശൃംഖല വിപുലീകരിക്കാന്‍ പി100 ബജറ്റ് സ്മാര്‍ട്ട്ഫോണിനെ അവതരിപ്പിച്ച്‌ പാനസോണിക്. 1GB/2GB റാം വേരിയന്റുകളിലാണ് സ്മാര്‍ട്ട്ഫോണ്‍ എത്തിയിരിക്കുന്നത്. 1GB വേരിയന്‍റിന് 5,299 രൂപയും, 2GB റാം വേരിയന്റിന് 5,499 രൂപയാണ് വില. ബ്ലൂ, ബ്ലാക്ക്, ഗോള്‍ഡ്, ഗ്രെ നിറങ്ങളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ എത്തിയിരിക്കുന്നത്. ഫ്ലിപ്പ്കാര്‍ട്ടിലാണ് വില്പനയൊരുക്കിയിരിക്കുന്നത്.

5 ഇഞ്ച് ഡിസ്പ്ലെയിലാണ് സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത്. 1.25GHz ക്വാഡ് കോര്‍ മീഡിയടെക് MT6737 പ്രോസസര്‍, ആന്‍ഡ്രോയിഡ് 7.0 നുഗട്ട്, 16 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. മൈക്രോ എസ് ഡി ഉപയോഗിച്ച്‌ 128 ജിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 8MP റിയര്‍ ക്യാമറയും 5MP ഫ്രണ്ട് ക്യാമറയുമാണ് സ്മാര്‍ട്ട്ഫോണിന് ലഭിക്കുന്നത്. 2,200 mAh ബാറ്ററിയാണ് ഫോണിന്‍റെ കരുത്ത്.

വൈഫൈ 802.11b/g/n, ബ്ലൂട്ടൂത് 4.0, മൈക്രോ യൂഎസ്ബി 2.0, യൂഎസ്ബി ഓടിജി, ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ എന്നിവയാണ് കണക്റ്റിവിറ്റി സംവിധാനങ്ങള്‍.

 

 
� Infomagic - All Rights Reserved.