സൂറത്തില്‍ പബ്ജിക്ക് നിരോധനം
March 11,2019 | 03:21:15 pm

സൂറത്ത്: കുറഞ്ഞ കാലത്തിനകം യുവാക്കള്‍ക്കിടയില്‍ കത്തിക്കയറിയ ഗെയിമായ പബ്ജിക്ക് സൂറത്തില്‍ നിരോധനം ഏര്‍പ്പെടുത്തി. പബ്ജി മയക്ക് മരുന്നിനോളം ആസക്തി നിറഞ്ഞതാണെന്നും യുവാക്കളെ അടിമപ്പെടുത്തുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഗുജറാത്ത് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആണ് സൂറത്തില്‍ പബ്ജി നിരോധിച്ചിരിക്കുന്നത്. പബ്ജി കോര്‍പറേഷനും ബ്ലൂഹോളുമായി സഹകരിച്ച് 2017ലാണ് ചൈനീസ് കമ്പനിയായ ടെന്‍സന്റ് ആഗോളതലത്തില്‍ പബ്ജി ഗെയിം അവതരിപ്പിക്കുന്നത്. പബ്ജി നിരോധിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

 

 
� Infomagic- All Rights Reserved.