സ്മാര്‍ട്ട് ഫോണുകള്‍ക്ക് പിന്നാലെ റേസര്‍ ലാപ്ടോപ്പുകളും പുറത്തിറക്കുന്നു
January 12,2018 | 01:34:14 pm

കഴിഞ്ഞ വര്‍ഷമാണ് റേസര്‍ എന്ന കമ്പനി അവരുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയിരുന്നത്.  മികച്ച സവിശേഷതകളോടെയാണ് ഈ മോഡലുകള്‍ വിപണിയില്‍ എത്തിയിരുന്നത്. അതില്‍ ഏറ്റവും എടുത്തുപറയേണ്ടത് അതിന്‍റെ റാം ആയിരുന്നു .

8 ജിബിയുടെ റാംമ്മിലായിരുന്നു ഇത് നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷവും അവരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നു. ഏറ്റവും പുതിയ ലാപ്ടോപ്പുകളാണ് വിപണിയുംകാത്തിരിക്കുന്നത് . പുതിയ ലാപ്ടോപ്പുകളുടെ പേര് റേസര്‍ ലിന്‍ഡ എന്നാണ് . 13.3 ഇഞ്ചിന്‍റെ ഡിസ്പ്ലേയിലാണ് ഈ ലാപ്ടോപ്പുകള്‍ പുറത്തിറങ്ങുന്നത് . ടച്ച്‌ സ്ക്രീനിലാണ് ഇത് വിപണിയില്‍ എത്തുന്നത് .  200GB യുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജ് ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് . ഇതിന്‍റെ വിലയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല . ഈ വര്‍ഷം മധ്യത്തില്‍ ഈ മോഡലുകള്‍ ലോക വിപണിയില്‍ എത്തുന്നു.

 
� Infomagic - All Rights Reserved.