ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില വര്‍ധിപ്പിച്ച് റിയല്‍മി
November 08,2018 | 02:27:09 pm

ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില വര്‍ധിപ്പിച്ച് റിയല്‍മി. റിയല്‍മി 2, റിയല്‍മി സി1 തുടങ്ങിയ മോഡലുകള്‍ക്കാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. 1000 രൂപയോളമാണ് ഇരു മോഡലുകള്‍ക്കും വില വര്‍ധിപ്പിച്ചിരിക്കുന്നത്. 6,999 രൂപയായിരുന്നു റിയല്‍മി സി1ന്റെ വില. ഇപ്പോള്‍ 7,999 രൂപയാണ് ഇപ്പോഴത്തെ വില. റിയല്‍മി 2ന് നേരത്തെ 8,999 രൂപയായിരുന്നു വില. ഇപ്പോള്‍ 9,499 രൂപയാണ് വില. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 450 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ റിയല്‍മി 2 പ്രവര്‍ത്തിക്കുന്നത്. 3 ജിബി 32 ജിബി സ്റ്റോറേജ്, 4 ജിബി 64 ജിബി സ്റ്റോറേജ് വാരിയന്റുകളുടെ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 13 എംപി, 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എം പി ഫ്രണ്ട് ക്യാമറയുമാണ്. 4,230 എംഎഎച്ചാണ് ബാറ്ററി.

 
� Infomagic- All Rights Reserved.