സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ ഗാലക്സി നോട്ട് 9 വിപണയില്‍ അവതരിപ്പിച്ചു
August 10,2018 | 11:06:39 am

പ്രമുഖ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാണ കമ്പനിയായ സാംസങ് ഏറ്റവും പുതിയ മോഡലായ ഗാലക്സി നോട്ട് 9 വിപണയില്‍ അവതരിപ്പിച്ചു. നിരവധി പുത്തന്‍ഫീച്ചറുകളിലൂടെയാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് 1440x2960 റെസൊല്യൂഷന്‍നല്‍കും. ആന്‍ഡ്രോയിഡ് 8. 1 ഓറിയോ ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. 2.9 GHz ഒക്ട കോര്‍ പ്രോസസറും 1.9 GHz ക്വാഡ്കോര്‍ പ്രോസസറും കോര്‍ടെക്സ് എ 55 പ്രോസസറും സംയുക്തമായി ഫോണിന് കരുത്തേകും. 6 ജിബി റാമും 4000 എം എ എച്ച്‌ ബാറ്ററി ക്ഷമതയുമാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 12 എം പി ഡ്യൂവല്‍ ക്യാമറയാണ് ഫോണിന് .ഫിംഗര്‍പ്രിന്റ് സെന്‍സര്‍, പ്രോക്സിമിറ്റിസെന്‍സര്‍,ആക്സിലറോമീറ്റര്‍, കോംപസ്സ്, ജിറോസ്കോപ്പ് എന്നീ സാങ്കേതികവിദ്യകളും ഫോണില്‍ ഉണ്ടാകും. മെമ്മറി കാര്‍ഡ് ഉപയോഗിച്ച്‌ 2 ടിബിവരെ മെമ്മറി വര്‍ദ്ധിപ്പിക്കാനുമാകും. 69999 രൂപയാണ് ഗാലക്‌സി നോട്ട് 9ന്കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. 

 
� Infomagic - All Rights Reserved.