സാംസങ് ഗ്യാലക്സി ഓണ്‍ 6 വിപണിയിലെത്തി
July 11,2018 | 09:39:20 am

സാംസങ്ങിന്‍റെ പുതിയ ഗ്യാലക്സി ഓണ്‍ 6 വിപണിയില്. ഓണ്‍ലൈന്‍പ്ലാറ്റ്ഫോമുകളായ ഫ്ളിപ‌്കാര്‍ട്ടിലും സാംസങ‌് ഓണ്‍ലൈന്‍ ഷോപ്പിലും ലഭ്യമാണ്. ഇന്‍ഫിനിറ്റി ഡിസ്പ്ലേ സഹിതമാണ് ഓണ്‍ 6 എത്തുന്നത്. 15 ശതമാനം അധികം സ്ക്രീന്‍ വലുപ്പം ഇത് ഫോണിനു നല്‍കുന്നു. സൗകര്യ പ്രദമായ രീതിയില്‍ ഫോണിനു പുറകിലായാണ് ഫിംഗര്‍ പ്രിന്‍റ് സ്‌കാനര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാംസങ്ങിന്‍റെ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ സഹിതമാണ് ഓണ്‍ 6 എത്തുന്നത്. ചാറ്റിങ്ങിനിടയിലും വീഡിയോ കാണാന്‍ സഹായിക്കുന്ന ചാറ്റ് ഓവര്‍ വീഡിയോ എന്ന സംവിധാനവുമുണ്ട്. 4 ജിബിയാണ് റാം . 13 മെഗാപിക്സലാണ് ഫോണിലെ പ്രൈമറി ക്യാമറ. ഫ്രണ്ട് ക്യാമറ എട്ട‌് മെഗാപിക്സലാണ്. അധികസുരക്ഷ പ്രദാനം ചെയ്യുന്ന ഫേസ് അണ്‍ലോക‌് സംവിധാനവുമുണ്ട‌്.എക്സിനോസ് 7870 1.6 ജിഗാഹെട്സ് ഒക്ടാകോര്‍ പ്രോസസറാണ് ഗ്യാലക്സി ഓണ്‍ 6ന് കരുത്തുപകരുന്നത്. 3000 എംഎഎച്ച്‌ ആണ് ബാറ്ററി. 14,490 രൂപയാണ് വില.

 
� Infomagic - All Rights Reserved.