സോഷ്യല്‍ മീഡിയക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍
March 11,2019 | 01:42:07 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുത്ത് അടുത്ത സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയപരമായ പരസ്യങ്ങളും പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത് മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം ആയിരിക്കണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ അവ ഉടന്‍ നീക്കം ചെയ്യേണ്ടതാണ്. ഇക്കാര്യം ഫേസ്ബുക്ക്, ട്വീറ്റര്‍, ഗൂഗിള്‍ എന്നീ സോഷ്യല്‍ മീഡിയ വമ്പന്മാരെ കമ്മീഷന്‍ ധരിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

 
� Infomagic- All Rights Reserved.