360 ഡിഗ്രി പാര്‍ട്ടി ലൈറ്റുമായി സോണിയുടെ ഉഗ്രന്‍ ഓഡിയോ സിസ്റ്റം വിപണിയില്‍ അവതരിപ്പിച്ചു
May 16,2018 | 05:31:58 am

പുത്തന്‍ പുതിയ മൂന്ന് ഓഡിയോ സിസ്റ്റം മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച്‌ സോണി ഇന്ത്യ. MHC-V81D, MHC-V71D, MHC-V41D എന്നിവയാണ് പുതിയ മോഡലുകള്‍. രാജ്യത്തെ എല്ലാ സോണി സെന്‍ററുകളിലും പ്രമുഖ ഇലക്‌ട്രോണിക് ഷോപ്പുകളിലും ഇവ ലഭിക്കും. മുന്‍പ് അവതരിപ്പിച്ചിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായി തയോക്കോ മോഡും, ബിള്‍ട്ട്-ഇന്‍ ഡി.വി.ഡി പ്ലെയറും, 360 ഡിഗ്രി പാര്‍ട്ടി ലൈറ്റ് സവിശേഷതയുമെല്ലാം ഉള്‍ക്കൊള്ളിച്ചാണ് മൂന്നുപേരുടെയും വരവ്. ഒപ്പം ബ്ലൂടൂത്ത് കണക്ടീവിറ്റിയും, എന്‍.എഫ്.സി സപ്പോര്‍ട്ടുമുണ്ട്.

MHC-V81D

മൂന്ന്മോഡലുകളിലും കേമന്‍ ഇവനാണ്. ടച്ച്‌ പാനല്‍ ഉള്ള മോഡലായതു കൊണ്ടുതന്നെ തയോക്കോ എന്ന സവിശേഷത ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.അതായത് സ്പീക്കറിലെ ടച്ച്‌ പാനലിനെ ഒരു ഡ്രമ്മായും ഉപയോഗിക്കാം. അതിനായി വിവിധ തരം ഡ്രം മോഡലുകളെ സോഫ്റ്റ്-വെയറിലൂടെ കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മാത്രമല്ല ഈ മോഡല്‍ ഡസ്റ്റ് പ്രൂഫും, സ്പ്ലാഷ്പ്രൂഫുമാണ്. ഗിറ്റാര്‍, മൈക്ക് എന്നിവ ബന്ധിപ്പിക്കാനായി രണ്ട് മൈക്ക് ഇന്‍പുട്ടുണ്ട്. വലിയൊരു പ്രദേശത്തേയ്ക്ക് ശബ്ദം എത്തിക്കാനെന്നോണം രണ്ട്അഡീഷണല്‍ ട്വീറ്റര്‍ സ്പീക്കറും പിന്നിലായി ഘടിപ്പിച്ചിട്ടുണ്ട്.

360 ഡിഗ്രീ പാര്‍ട്ടി ലൈറ്റ് സംവിധാനമാണ് MHC-V81D മോഡലിന്‍റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. കളര്‍ഫുള്‍ ലൈറ്റിംഗിലൂടെ പാര്‍ട്ടിയ്ക്ക് പ്രത്യേക മൂഡ് തന്നെ കൈവരും. ബ്ലൂടൂത്ത്കോംപാറ്റബിലിറ്റിയിലൂടെ ഒരേ സമയം 50 സിസ്റ്റം വരെ കണക്‌ട് ചെയ്യാനാകും എന്ന പ്രത്യേകതയുമുണ്ട്. സ്മാര്‍ട്ട്ഫോണിലൂടെയുള്ള മ്യൂസിക്കിനെയും ശബ്ദത്തെയും നിയന്ത്രിക്കാന്‍ സോണി മ്യൂസിക്ക് സെന്‍റര്‍ ആപ്പ് ഉപയോഗിക്കാം. ഒപ്പം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ലൈറ്റിന്‍റെ നിറങ്ങളെ തിരഞ്ഞെടുക്കാനുള്ള സംവിധാനവുമുണ്ട്.

സ്റ്റേഡിയത്തിലിരുന്ന് ലൈവായി മാച്ച്‌ കാണുമ്പോള്‍ ലഭിക്കുന്ന ഫീല്‍ നല്‍കാനായി ഫുട്ബോള്‍ മോഡ് ഇതിലുണ്ട്. കാണികളുടെ ആര്‍പ്പുവിളികളെ നിങ്ങള്‍ക്ക് നിയന്ത്രിക്കാനും കഴിയും. കംപ്രസ്ഡ് ഓഡിയോയുടെ ക്വാളിറ്റി കൂട്ടാനുള്ള ഡിജിറ്റല്‍ സൌണ്ട് എന്‍ഹാന്‍സ്മെന്‍ഡ് എന്‍ജിന്‍ എന്ന സവിശേഷത എടുത്തു പറയേണ്ടതാണ്. ഒപ്പം ബിള്‍ട്ട്-ഇന്‍ ഡി.വി.ഡി പ്ലെയറും, ടി.വി കണക്ടീവിറ്റിക്കായി എച്ച്‌.ഡി.എം.ഐഔട്ട്പുട്ടുമുണ്ട്. മാത്രമല്ല വീല്‍ ഘടിപ്പിച്ചിട്ടുള്ളതു കൊണ്ടുതന്നെ സ്പീക്കറിനെ ചുമക്കേണ്ടിവരില്ല. വില -51,990

360 ഡിഗ്രീ ലൈവ് സൌണ്ട് സംവിധാനവും പിന്നിലായുള്ള അഡീഷണല്‍ ട്വീറ്റര്‍ സ്പീക്കറുംMHC-V71Dഎന്ന മോഡലില്‍ ഇല്ല. വില - 41,990. MHC-V41D എന്ന മോഡലില്‍ ടച്ച്‌ പാനല്‍, 360 ഡിഗ്രി ലൈവ് സൌണ്ട് സംവിധാനം, 360 ഡിഗ്രി പാര്‍ട്ടി ലൈറ്റ്, എന്നിവയില്ല. വില - 31,990. മൂന്ന് മോഡലുകളും കറുപ്പ് നിറത്തില്‍ മാത്രമേ ലഭിക്കുകയുള്ളൂ.

 

 
� Infomagic - All Rights Reserved.