തനിയെ സഞ്ചരിക്കുന്ന സ്യൂട്ട് കേസ് വരുന്നു
January 12,2018 | 01:01:58 pm

ഒരു യാത്രയ്ക്ക് പോകുമ്പോള്‍, സ്യൂട്ട് കേസും താങ്ങിപ്പിടിച്ച്‌ പോകുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ കൂടി വയ്യ. ഏതായാലും, സ്യൂട്ട് കേസും താങ്ങി, നടുവൊടിയുന്ന യാത്രയെക്കുറിച്ച്‌ ഇനി മറന്നുതുടങ്ങാം. നിങ്ങളെ ഒരു നിഴല്‍ പോലെ പിന്തുടരുന്ന സ്യൂട്ട്കേസിന്‍റെ കാലമാണ് ഇനി വരുന്നത്.  ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയിലാണ് കാലിഫോര്‍ണിയയിലെ ട്രാവല്‍മേറ്റ് എന്ന കമ്പനി തനിയെ സഞ്ചരിക്കുന്ന സ്യൂട്ട്കേസ് അവതരിപ്പിച്ചത്. ഒരു റോബോട്ട് പോലെ അത് നമുക്കൊപ്പം വരും. സ്മാര്‍ട് ഫോണ്‍ ആപ്പുമായി ബന്ധിപ്പിച്ചായിരിക്കും ഈ സ്യൂട്ട്കേസിന്‍റെ സഞ്ചാരം. മണിക്കൂറില്‍ 11 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഈ സ്മാര്‍ട് സ്യൂട്ട്കേസിനാകും. തടസങ്ങളെ മറികടന്ന് സഞ്ചരിക്കാന്‍ ഈ സ്യൂട്ട്കേസിനാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനത്തില്‍ അധിഷ്ഠിതമായാകും ഈ സ്യൂട്ട് കേസ് പ്രവര്‍ത്തിക്കുക. ഫെബ്രുവരി മുതല്‍ ഈ സ്മാര്‍ട് സ്യൂട്ട്കേസ് അമേരിക്കന്‍ വിപണിയില്‍ വില്‍പനയ്ക്കെത്തും. പിന്നീട് യൂറോപ്പിലും ജപ്പാനിലും ഇത് അവതരിപ്പിക്കും.  ഇതിന് 1100 ഡോളറായിരിക്കും വില.

 
� Infomagic - All Rights Reserved.