പുതിയ സംവിധാനവുമായി വാട്സ്‌ആപ്
February 12,2018 | 06:01:22 am

പുതിയ സൗകര്യങ്ങളുമായി വാട്സ്‌ആപ്.പെയ്മെന്‍റ് സംവിധാനത്തിനാണ് വാട്സ് ആപ് തുടക്കം കുറിക്കാന്‍ പോകുന്നത്. വാട്സ് ആപിലെ പെയ്മെന്‍റ് സംവിധാനം ടെക്  ലോകത്ത് പുതിയ മാറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച യു പി ഐ സംവിധാനം അടിസ്ഥാനമാക്കിയാവും വാട്സ് ആപ് പേയ്മെന്‍റ് സൗകര്യമൊരുക്കുക. ആന്‍ഡ്രോയിഡിലും, ഐ ഒ എസിലും പുതിയ സംവിധാനം കമ്പനി ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വിവരം.

പേയ്മെന്‍റ് സംവിധാനം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ വാട്സ് ആപ് 2017ല്‍ തന്നെ ആരംഭിച്ചിരുന്നു. ക്യാമറക്ക് തൊട്ടടുത്തുള്ള അറ്റാച്ച്‌മന്‍റ് ഐക്കണില്‍ ക്ലിക്ക് ചെയ്താലാണ് പേയ്മെന്‍റ് നടത്താനാവുക.

 

 
� Infomagic - All Rights Reserved.