ഷവോമിയുടെ ഏറ്റവും പുതിയ Hey+ സ്മാര്‍ട്ട് ബാന്‍ഡ് ചൈനയില്‍ പുറത്തിറങ്ങി
August 10,2018 | 10:56:44 am

ഷവോമിയുടെ ഏറ്റവും പുതിയ ഫിറ്റ്‌നസ് ബാന്‍ഡ് ആയ Hey+ ബാന്‍ഡ്പുറത്തിറങ്ങി.  മി ബാന്‍ഡ് 3യുടെ പരിഷ്‌കരിച്ച പതിപ്പാണിതെന്ന് വേണമെങ്കില്‍പറയാം. സാധാരണക്കാര്‍ക്ക് പോലും താങ്ങാവുന്ന വിലയാണ് Hey+ ബാന്‍ഡിന്‍റെ  ഏറ്റവും വലിയ ആകര്‍ഷണം. മി ബാന്‍ഡ് 3-നെ അപേക്ഷിച്ച്‌ ധാരാളം ഫീച്ചറുകളുമുണ്ട്.

ചൈനീസ് വിപണിയിലാണ് Hey+ ഇപ്പോള്‍ കമ്പനിപുറത്തിറക്കിയിരിക്കുന്നത്.  229 യുവാന്‍ (ഏകദേശം 2300 രൂപ) ആണ് വില. ഓഗസ്റ്റ് 20 മുതല്‍ ഇത് ഷവോമി യുപിന്‍ (YouPin) വെബ്‌സൈറ്റില്‍ നിന്ന്വാങ്ങാന്‍ കഴിയും. എന്ന് Hey+ ബാന്‍ഡ് ഇന്ത്യയിലെത്തുമെന്ന കാര്യത്തില്‍ഒരു വിവരവും ലഭ്യമായിട്ടില്ല.

ഷവോമി Hey+ ന്‍റെ സവിശേഷതകള്‍

0.95 ഇഞ്ച് കളര്‍ OLED ഡിസ്‌പ്ലേയാണ് Hey+-ല്‍ ഉള്ളത്. ഷവോമി മി ബാന്‍ഡ്3-യില്‍ ഉപയോഗിച്ചിരിക്കുന്നത് മോണോക്രോം ഡിസ്‌പ്ലേയാണ്. സിംഗിള്‍ നാവിഗേഷന്‍ ബട്ടണും ടച്ച്‌ ഇന്‍പുട്ട്ശേഷിയുമായിരുന്നു മി ബാന്‍ഡ് 3-യുടെ മറ്റ് പ്രത്യേകതകള്‍ . 240X120 പിക്‌സലാണ് സ്‌ക്രീനിന്‍റെ റെസല്യൂഷന്‍. NFC കണക്ടിവിറ്റി ഉള്ളതിനാല്‍ ചൈനനയില്‍ ഇതുപയോഗിച്ച്‌ മി പേയ്‌മെന്‍റ്  നടത്താന്‍ കഴിയും.

നടന്നദൂരം, ബാറ്ററി ചാര്‍ജിന്‍റെ ശതമാനം, സമയം എന്നിവ ഇത് കാണിക്കും. സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിച്ചാല്‍ കോള്‍, എസ്‌എംഎസ് വിവരങ്ങളും അറിയാനാകും. സ്ട്രാപ്പ് ഉള്‍പ്പെടെ 19.7 ഗ്രാമാണ് ഭാരം. 120 mAh Li-Ion ബാറ്ററി ഒരു തവണ ചാര്‍ജ് ചെയ്താല്‍ എട്ട് ദിവസം വരെ നില്‍ക്കും. വെറുംരണ്ട് മണിക്കൂര്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് നൂറ് ശതമാനം ചാര്‍ജ്ചെയ്യാനും കഴിയും.

ബ്ലൂടൂത്ത് 4.2 LE കണക്ടിവിറ്റി ഉപയോഗിച്ച്‌ഷവോമി Mi-Fit ആപ്പിന്‍റെ സഹായത്തോടെ Hey+ ബാന്‍ഡ് ആന്‍ഡ്രോയ്ഡ് അല്ലെങ്കില്‍ iOS സ്മാര്‍ട്ട്‌ഫോണുമായി പെയര്‍ ചെയ്യാനാകും. ഇതുവഴി വ്യായാമത്തെയും ഉറക്കത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണില്‍ അറിയാന്‍ സാധിക്കും.

ഷവോമി Hey+ ബാന്‍ഡിന്‍റെ ഏറ്റവും വലിയ പ്രത്യേകത അത് ഷവോമി ഹോം ഓട്ടോമേഷന്‍ സംവിധാനവുമായി ബന്ധിപ്പിക്കാമെന്നതാണ്. ഹോം ഓട്ടോമേഷന്‍ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് സ്മാര്‍ട്ട് ഉപകരണങ്ങള്‍ നിയന്ത്രിക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്.

2300 രൂപയ്ക്ക് കിട്ടാവുന്ന മികച്ച ഫിറ്റ്‌നസ്ബാന്‍ഡ് തന്നെയാണ് ഷവോമി Hey+. ഷവോമി Mi ബാന്‍ഡ് 3-നെ അപേക്ഷിച്ച്‌ വളരെ മുന്നിലാണ് Hey+. ഇത് ഇന്ത്യയിലെത്താന്‍ നമുക്ക് കാത്തിരിക്കാം.

 

 
� Infomagic - All Rights Reserved.