ഷവോമി എംഐ 8 യൂത്ത് എഡിഷന്‍ സെപ്റ്റംബര്‍ 19ന് ചൈനയില്‍ അവതരിപ്പിക്കും
September 14,2018 | 10:59:28 am

ഷവോമിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ എംഐ 8 യൂത്ത്എഡിഷന്‍ സെപ്റ്റംബര്‍ 19ന് ചൈനയില്‍ അവതരിപ്പിക്കും. 6 ജിബി റാം 64 ജിബി സ്‌റ്റോറേജ് ആയിരിക്കും ഫോണിന്. 710 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രസസറായിരിക്കും.

12 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. 1080×2280 പിക്‌സലില്‍ 6.26 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഫോണിന്. 21,065 രൂപയായിരിക്കും ഫോണിന്റെ ഏകദേശ വില. 3,250 എംഎഎച്ചായിരിക്കും ബാറ്ററി.

4 ജിബി റാം, 6 ജിബി റാം, 8 ജിബി റാം എന്നിങ്ങനെ മൂന്ന് വാരിയന്‍റുകളിലാണ് ഫോണ്‍ അവതരിപ്പിക്കുക. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍പ്രവര്‍ത്തിക്കുന്നത്.

 
� Infomagic- All Rights Reserved.