റെഡ്മി നോട്ട് 5 നോടൊപ്പം ഷവോമിയുടെ ആദ്യത്തെ Mi TVയും എത്തുന്നു
February 13,2018 | 09:14:46 am

ഷവോമിയുടെ ഏറ്റവും പുതിയ രണ്ടു ഉത്പന്നങ്ങള്‍ ഈ വരുന്ന ഫെബ്രുവരി 14 നു ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു ഷവോമിയുടെ ആദ്യത്തെ HD (Mi TV 4)ടെലിവിഷനും അതുപോലെതന്നെ ഷവോമിയുടെ റെഡ്മി നോട്ട് 5 എന്ന മോഡലുമാണ് എത്തുന്നത് .

65 ഇഞ്ചിന്‍റെ മൂന്ന് തരത്തിലുള്ള മോഡലുകളാണ് ഫെബ്രുവരി 14 നു വിപണിയില്‍ എത്തുന്നത് . .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 30000 രൂപയ്ക്ക് അടുത്താണ് .5.7 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .കൂടാതെ 18:9 ഡിസ്പ്ലേ റെഷിയോ ഇതിനുണ്ട് .

2GB RAM/16GB ROM ,3GB RAM/ 32GB കൂടാതെ 4ജിബി റാം / 32 ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്‍റെ ആന്തരിക സവിശേഷതകള്‍ .ഒക്ടാകോര്‍ Qualcomm Snapdragon 450 പ്രൊസസര്‍ , Android 7.1 Nougat എന്നിവയിലാണ് ഇതിന്റെ പ്രവര്‍ത്തനം .

12 മെഗാപിക്സലിന്‍റെ (1.25-micron pixel സെന്‍സര്‍ )പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയും ആണ് ഇതിനുള്ളത് .3300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലവരുന്നത് 10999 രൂപമുതല്‍ 11999 രൂപവരെയാണ് .

ഷവോമി റെഡ്മി നോട്ട് 5 കൂടാതെ ഷവോമി റെഡ്മി നോട്ട് 5 പ്ലസ്സും ഇതേ ദിവസ്സം വിപണിയില്‍ എത്തുന്നുണ്ട് ,ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ഇത് വില്പനയ്ക്ക് എത്തുന്നു .

 
� Infomagic - All Rights Reserved.