ഷവോമി റെഡ്മി S2 ജൂണ്‍ 7ന് പുറത്തിറങ്ങും
May 16,2018 | 05:51:02 am

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മി S2 ജൂണ്‍ 7ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങും. 10000 രൂപ വരെ വില പ്രതീക്ഷിക്കാം. റോസ് ഗോള്‍ഡ്, ഷാംപെയ്ന്‍ ഗോള്‍ഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ നിറങ്ങളിലാണ് S2 ലഭ്യമാവുക.

18: 9 അനുപാതത്തില്‍ 5.99 ഇഞ്ച്എച്ച്‌ഡി ഡിസ്‌പ്ലേയിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. 2GHz ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 ലാണ് പ്രവര്‍ത്തിക്കുന്നത്. 3 ജിബി റാം, 32 ജിബിസ്റ്റോറേജ് / 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉള്ള 256 ജിബി വരെ വിപുലപ്പെടുത്താവുന്ന മെമ്മറിയുമാണ് ഫോണിലുള്ളത്.

12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ എന്നീ ഡ്യുവല്‍ ക്യാമറയും സോഫ്റ്റ് ഫ്‌ലാഷുള്ള 16 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഫോണില്.  3080 എംഎഎച്ച്‌ ബാറ്ററിയുമുണ്ട്.

 

 
� Infomagic - All Rights Reserved.