അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കും : ദീപന്‍ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം നാടകത്തിന് കൊച്ചി വേദിയാവും
April 21,2017 | 12:34:19 pm
Share this on

ഒ.വി.വിജയന്റെ വിഖ്യാത നോവല്‍ ഖസാക്കിന്റെ ഇതിഹാസത്തെ ആസ്പദമാക്കി പ്രശസ്ത നാടക സംവിധായകന്‍ ദീപന്‍ ശിവരാമന്‍ ഒരുക്കുന്ന നാടകത്തിന് കൊച്ചി വേദിയാവും. തേവര സേക്രഡ് ഹാര്‍ട്ട് കോളെജ് മൈതാനിയില്‍ 21, 22, 23 തീയ്യതികളിലാണ് 'ഖസാക്കിന്റെ ഇതിഹാസം' എന്നുതന്നെ പേരിട്ടിരിക്കുന്ന നാടകം അവതരിപ്പിക്കപ്പെടുന്നത്.

തൃക്കരിപ്പൂര്‍ കെഎംകെ സ്മാരക കലാസമിതി അവതരിപ്പിക്കുന്ന നാടകം വേറിട്ട രംഗാവതരണത്താല്‍ ഇന്ത്യന്‍ നാടകവേദിയില്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞതാണ്. തൃക്കരിപ്പൂര്‍, തൃശൂര്‍, കൊടുങ്ങല്ലൂര്‍, മുംബൈ, ബംഗളൂരു, തിരുവനന്തപുരം, വടകര എന്നീ മുന്‍ അരങ്ങുകളില്‍ മികച്ച പ്രതികരണമാണ് ദീപന്‍ ശിവരാമന്റെ നാടകത്തിന് ലഭിച്ചത്. റോട്ടറി ക്ലബ്ബ് കൊച്ചി യുണൈറ്റഡാണ് നാടകം ആദ്യമായി കൊച്ചിയില്‍ എത്തിക്കുന്നത്.

ഖസാക്കിന്റെ ഇതിഹാസം നാടകം 

നാടകത്തിന്റെ ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം എറണാകുളം ജനറല്‍ ആശുപത്രിയിലെ റീ കണ്‍സ്ട്രക്ടീവ് ശസ്ത്രക്രിയാവിഭാഗത്തിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി സംഭാവന ചെയ്യാനാണ് റോട്ടറി ക്ലബ്ബിന്റെ പദ്ധതി. കാഴ്ചയിലും അനുഭവത്തിലും വ്യത്യസ്തമെന്ന് കാണികളാല്‍ പ്രശംസിക്കപ്പെട്ട നാടകം കെഎംകെ കലാസമിതിയിലെ അറുപതോളം അഭിനേതാക്കളാണ് സ്‌റ്റേജില്‍ എത്തിക്കുക.

ഖസാക്കിന്റെ ഇതിഹാസത്തിന് ദീപന്‍ ശിവരാമന്റെ നാടകാവിഷ്‌കാരം 

മൂന്ന് ദിവസങ്ങളിലും വൈകിട്ട് 6.30നാണ് അവതരണം ആരംഭിക്കുക. നാടകാവതരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും പാസുകള്‍ക്കും http://www.khasakkochiyil.in/ എന്ന വെബ്‌സൈറ്റിലോ 8907800000 ,8301817427 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക

Image result for ശിവരാമന്റെ ‘ഖസാക്കിന്റെ ഇതിഹാസം

RELATED STORIES
� Infomagic - All Rights Reserved.