കേരളം സൊമാലിയയല്ലെന്ന്‌ പ്രഖ്യാപിക്കാനാണ് മോദിയെ ക്ഷണിച്ചത്: കോടിയേരി
May 19,2017 | 05:02:19 pm
Share this on

കൊച്ചി: മോദിയെ ക്ഷണിച്ചത് കേരളത്തിന്റെ വികസനം കാണാനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചത് കേരളത്തിലും വികസനം വന്നുവെന്ന് അദ്ദേഹത്തിന് നേരില്‍ ബോധ്യപ്പെടാനാണെന്നാണ് കോടിയേരി പറഞ്ഞത്.ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ വന്ന മോദി ഇവിടെ എത്യോപയാണ്, സൊമാലിയായാണ് എന്നെല്ലാം പറഞ്ഞിരുന്നു.

ഇവിടെ വികസനമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഇവിടെയും വികസനം വന്നുവെന്ന് നരേന്ദ്രമോദിയെ കൊണ്ട് പ്രഖ്യാപിപ്പിക്കാനാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ തന്നെ ക്ഷണിച്ചിരിക്കുന്നത് കോടിയേരി പറഞ്ഞു. കോഴിക്കോട് സിപിഎം സംഘടിപ്പിച്ച വികസന ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

RELATED STORIES
� Infomagic - All Rights Reserved.