കൊച്ചി മെട്രോ ഉദ്ഘാടനം 30ന് ഇല്ല
May 19,2017 | 06:39:58 pm
Share this on

കൊച്ചി: മെയ് 30ന് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യില്ല.മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.സര്‍ക്കാര്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചെങ്കിലും തിരക്ക് കാരണം തീയതി അനുവദിച്ചിട്ടില്ലെന്നും ഉദ്ഘാടനം അനന്തമായി നീട്ടുകൊണ്ടുപോകേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നാണ് 30ന് ഉദ്ഘാടനം നടത്തുന്നതെന്നും മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഉദ്ഘാടനം പ്രഖ്യാപിച്ച മേയ് 30ന് പ്രധാനമന്ത്രി വിദേശ പര്യടനത്തിലായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇതേതുടര്‍ന്നു സംഭവം വിവാദമായിരുന്നു.കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് അറിയിച്ചിരുന്നു

RELATED STORIES
� Infomagic - All Rights Reserved.