അമളി പറ്റിയ പൊലീസ് തലയൂരി...പോക്‌സോ പ്രതിയ്ക്ക് പകരം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു;
December 06,2017 | 09:51:47 am
Share this on

കൊല്ലം: കൊല്ലത്ത് ഡിഗ്രി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ പോക്‌സോ കേസ് പ്രതിയെന്ന് തെറ്റിദ്ധരിച്ച് പൊലീസ് പിടികൂടി സ്‌റ്റേഷനിലെത്തിച്ചു. കൊല്ലം എസ്എന്‍ കോളെജിലെ വിദ്യാര്‍ത്ഥിയെയാണ് കോളെജില്‍ കയറി പൊലീസ് പിടികൂടിയത്. ആളുമാറിയെന്ന് വ്യക്തമായതോടെ വിദ്യാര്‍ത്ഥിയെ തിരികെ കോളെജില്‍ എത്തിച്ച ശേഷം ഉദ്യോഗസ്ഥര്‍ കടന്നു കളഞ്ഞു.

കൊല്ലം എസ്എന്‍ കോളെജില്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വിഷ്ണുവിനെയാണ് പൊലീസ് കഴിഞ്ഞ ദിവസം കോളെജിനുള്ളില്‍ കയറി കസ്റ്റഡിയിലെടുത്തത്. പോക്‌സോ കേസ് പ്രതിയെന്നാരോപിച്ചായിരുന്നു പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടിയത്. പരീക്ഷ എഴുതിക്കാന്‍ അനുവദിക്കണമെന്ന് അധ്യാപകര്‍ അപേക്ഷിച്ചെങ്കിലും ചെവിക്കൊള്ളാന്‍ കൊല്ലം വെസ്റ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അമളി വ്യക്തമായി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തന്നെ വിദ്യാര്‍ത്ഥിയെ കോളെജിലെത്തിക്കുകയായിരുന്നു. പോക്‌സോ കേസില്‍ ഉള്‍പ്പെട്ട കൊല്ലം സ്വദേശി വിഷ്ണു ഇപ്പോള്‍ വിദേശത്താണ്. ഇയാളാണെന്ന നിഗമനത്തിലാണ് വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടിയത്.

കടപ്പാട്.റിപ്പോര്‍ട്ടര്‍

RELATED STORIES
� Infomagic - All Rights Reserved.