മോഹന്‍ലാലിനെതിരെയുള്ള കെആര്‍കെയുടെ പോസ്റ്റ് റിമൂവ് ചെയ്ത് ഫെയ്‌സ്ബുക്ക്
April 20,2017 | 12:00:23 pm
Share this on

മോഹന്‍ലാലിനെതിരെയുള്ള കെആര്‍കെയുടെ പോസ്റ്റ് റിമൂവ് ചെയ്ത് ഫെയ്‌സ്ബുക്ക്.പൊങ്കാലയെന്നാല്‍ ആറ്റുകാല്‍ പൊങ്കാല പോലും തോറ്റുപോകുമിവിടെ. കെആര്‍കെ ആരാണെന്ന് ഒരുപിടിയുമില്ലാത്തവര്‍ പോലും അഞ്ഞുപിടിച്ചു പേജിലേക്ക്.

പിന്നെ തെറിവിളിയും ബഹളവും. ആയിരക്കണക്കിനാളുകളാണ് ആച്ഛനെ വിളിച്ചുകൊണ്ട് കെ ആര്‍കെയുടെ പേജിലെത്തിയത്. തെറിവിളിക്കുന്നവരെ തിരിച്ചുവിളിച്ച് കെ ആര്‍കെയും രംഗത്തെത്തി. മലയാളികള്‍ക്ക് തെറിവിളിക്കാനേ അറിയൂ എന്ന് പറയുന്നവരോട്, അതിന് മാത്രമല്ല റിപ്പോര്‍ട്ട് ചെയ്ത് പോസ്റ്റ് റിമൂവ് ചെയ്യിക്കാനും തങ്ങള്‍ക്കറിയാമെന്നാണ് ഇപ്പോള്‍ മലയാളികള്‍ പറയുന്നത്. ഇവിടെ മാത്രമല്ല, അങ്ങ് സുക്കര്‍ബര്‍ഗ് അണ്ണന്‍റെ അടുത്തുവരെ പിടിയുണ്ടെന്നാണ് ഇപ്പോള്‍ മലയാളികള്‍ പറയുന്നത്

മാസ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായാണ് കമല്‍ ആര്‍ ഖാന്‍ മോഹന്‍ലാലിനെ കളിയാക്കിയിട്ട പോസ്റ്റ് ഫെയ്‌സ്ബുക്ക് റിമൂവ് ചെയ്തത്. ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടിയ റിപ്പോര്‍ട്ട് ചെയ്ത ഉപയോക്താക്കളാണ് വിവരം ഫെയ്‌സ്ബുക്കിലിട്ടത്. വ്യക്തിപരമായി മറ്റൊരാളെ അപമാനിക്കുന്നതാണ് പോസ്‌റ്റെന്ന് ബോധ്യപ്പെട്ടതിനാലാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍ പോസ്റ്റ് റിമൂവ് ചെയ്തത്.ഇത്തരത്തില്‍ മേലില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനെതിരെ കെആര്‍കെയ്ക്ക് മുന്നറിയിപ്പും നല്‍കും. അതേസമയം ഫെയ്‌സ്ബുക്കില്‍ കെആര്‍കെയുടെ പേജിലെ പൊങ്കാലയും തെറിവിളിയും പൂര്‍വാധികം ശക്തിയായി തുടരുകയാണ്.

 

RELATED STORIES
� Infomagic - All Rights Reserved.